Connect with us

Covid19

വീണ്ടും കൊറോണവൈറസ് വ്യാപനം; ജര്‍മനിയില്‍ പ്രാദേശിക ലോക്ക്ഡൗണ്‍

Published

|

Last Updated

ബര്‍ലിന്‍ | കൊറോണവൈറസ് വ്യാപനം വീണ്ടും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജര്‍മനിയിലെ നോര്‍ത്ത് റിനെ- വെസ്റ്റ്ഫാലിയയില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. മാംസം പാക്ക് ചെയ്യുന്ന പ്ലാന്റിലാണ് കൊറോണവൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തത്.

ടൊന്നീസ് പ്ലാന്റിലെ 1500ലേറെ ജീവനക്കാര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. ഗുട്ടര്‍സ്ലോ ജില്ലയില്‍ ഈ മാസം 30 വരെ ലോക്ക്ഡൗണ്‍ ആണെന്ന് പ്രവിശ്യാ ഭരണാധികാരി അര്‍മിന്‍ ലാഷെറ്റ് അറിയിച്ചു. മെയ് മാസം രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നിയന്ത്രണം പിന്‍വലിക്കാന്‍ ആരംഭിച്ചത് മുതലുള്ള ജര്‍മനിയിലെ ആദ്യ സംഭവമാണിത്.

കൊവിഡ് വ്യാപന പ്രതിസന്ധിയെ ജര്‍മനി കൈകാര്യം ചെയ്തത് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, വീണ്ടും രോഗബാധ ഉയരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മാംസം പാക്ക് ചെയ്യുന്ന പ്ലാന്റിലെ കൊവിഡ് വ്യാപനം രാജ്യത്തെ തന്നെ ഏറ്റവും വലുതാണ്.

---- facebook comment plugin here -----

Latest