Connect with us

Covid19

പാക് ക്രിക്കറ്റ് ടീമിലെ ഏഴ് പേര്‍ക്ക് കൂടി കൊവിഡ്

Published

|

Last Updated

ഇസ്ലാമാബാദ് | പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ ഏഴ് പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച ദേശീയ ടീമിലെ അംഗങ്ങളുടെ എണ്ണം പത്തായി. ആള്‍ റൗണ്ടര്‍ മുഹമ്മദ് ഹഫീസ്, ഫാസ്റ്റ് ബൗളര്‍ വഹാബ് റിയാസ് അടക്കമുള്ളവര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥീകരിച്ചതെന്ന് പി സി ബി അറിയിച്ചു.

ഫഖര്‍ റിയാസ്, ഇംറാന്‍ ഖാന്‍, കാശിഫ് ഭാട്ടി, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. കളിക്കാരുടെ സഹായിക്കും കൊവിഡ് ബാധിച്ചതോടെ പി സി ബിയുമായി ബന്ധപ്പെട്ട 35 പേര്‍ക്ക് രോഗം ബാധിച്ചു. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗമുള്ളതായി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഹാരിസ് റഊഫ്, ശദബ് ഖാന്‍, ഹൈദര്‍ അലി എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

നെഗറ്റീവായ കളിക്കാരും സഹായികളും നാളെ വരെ ലാഹോറിലെ പ്രത്യേക സുരക്ഷാ സംവിധാനത്തില്‍ കഴിയും. 25ാം തീയതി ഇവര്‍ക്ക് രണ്ടാംഘട്ട പരിശോധന നടത്തും. ജൂണ്‍ 28നാണ് പാക് ടീമിന് ഇംഗ്ലണ്ടിലേക്ക് പോകേണ്ടത്. ടെസ്റ്റ്- ടി20 പരമ്പരകളാണ് ഇംഗ്ലണ്ടിലുണ്ടാകുക. പാക് മുന്‍ ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദിക്ക് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.