Connect with us

Education

കൊവിഡ്: വിവിധ ഫെല്ലോഷിപ്പുകളുടെ കാലാവധി നീട്ടി യു ജി സി

Published

|

Last Updated

ന്യൂഡൽഹി | കൊവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ സമയത്ത് കാലാവധി കഴിയാൻ സാധ്യതയുള്ള വിവിധ ഫെല്ലോഷിപ്പുകളുടെ സമയപരിധി നീട്ടി നൽകാൻ യു ജി സി തീരുമാനമെടുത്തു. കാലാവധി അവസാനിക്കുന്നതു മുതൽ കൃത്യം ആറ് മാസത്തേക്കാണ് നീട്ടിയത്. ഫെല്ലോഷിപ്പ് നേടിയ വിദ്യാർഥികൾ സമർപ്പിക്കേണ്ട പ്രൊജക്ടുകൾക്ക് പുതുക്കിയ കാലാവധി അനുവദിക്കണമെന്നും യു ജി സി സർവകലാശാലകളെ അറിയിച്ചു.

ഡോ. ഡി. എസ് കോത്താരി പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് സ്‌കീം, ഡോ. എസ് രാധാകൃഷ്ണൻ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് ഫോർ എസ് സി എസ് ടി, പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് ഫോർ വിമൻ, ബി എസ് ആർ ഫെല്ലോഷിപ്പ് (ഓൺഗോയിംഗ് കേസസ്), ബി എസ് ആർ ഫാക്വൽറ്റി ഫെല്ലോഷിപ്പ്, എമരിറ്റസ് ഫെല്ലോഷിപ്പ് എന്നിവയുടെ കാലാവധിയാണ് യു ജി സി പുതുക്കി നൽകിയത്.

Latest