Connect with us

National

ഗാൽവാൻ സൈനികർക്കുള്ള അനുശോചനയോഗത്തിൽ പരസ്പരം കലഹിച്ച് കോൺഗ്രസുകാർ

Published

|

Last Updated

അജ്മീർ| കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ഇന്ത്യ-ചൈന സംഘർഷത്തിൽ കൊല്ലപ്പെട്ട സൈനികർക്കുവേണ്ടി നടത്തിയ അനുശോചനയോഗത്തിൽ പരസ്പരം കലഹിച്ച് കോൺഗ്രസ് പ്രവർത്തകർ. രാജസ്ഥാനിലെ അജ്മീറിൽ കോൺഗ്രസ് പാർട്ടി സംഘടിപ്പിച്ച അനുശോചനയോഗത്തിലാണ് സംഭവം.

പാർട്ടി പ്രവർത്തകരായ ശ്യാം സുധീൻ, സോന ധൻവാനി എന്നിവർ തമ്മിലാണ് തർക്കമുണ്ടായത്. പരിപാടിയുടെ ഫോട്ടോകൾ ആരെടുക്കും എന്നതിനെച്ചൊലിയുണ്ടായ വാക്തർക്കം പിന്നീട് അടിയിലെത്തുകയായിരുന്നു. വേദിയിലുണ്ടായിരുന്നവർ ഇത് ചിത്രീകരിക്കുകയും ചെയ്തു.

രണ്ട് പേർക്കുമെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നുംഇരുവരും പാർട്ടി അംഗങ്ങളല്ലെങ്കിലും അനുശോചനയോഗത്തിനിടെ തർക്കത്തിൽ ഏർപ്പെട്ടത് ലജ്ജാകരമാണെന്ന് പ്രാദേശിക കോൺഗ്രസ് നേതാവ് പറഞ്ഞു.

---- facebook comment plugin here -----

Latest