Covid19
യു എസിലെ ചിക്കൻ പ്രോസസിംഗ് പ്ലാന്റിലെ 371 ജീവനക്കാർക്ക് കൊവിഡ്
വാഷിങ്ടൺ | മിസോറിയിലെ തെക്കുപടിഞ്ഞാറൻ മേഖലയിൽ പ്രവർത്തിക്കുന്ന ചിക്കൻ പ്രോസസ്സിംഗ് പ്ലാന്റിലെ 371 ജീവനക്കാർക്ക് കൊവിഡ് -19 സ്ഥിരീകരിച്ചതായി ടൈസൺ ഫുഡ്‌സ് അറിയിച്ചു.
ഈ മാസം 17 മുതൽ 19 വരെയായി പ്ലാന്റിലെ 1,142 ജീവനക്കാരെ പരിശോധനക്ക് വിധേയമാക്കിയതായും 291 പേർക്ക് കൊവിഡ് പോസിറ്റീവ് ആയെന്നും വെള്ളിയാഴ്ച കമ്പനി വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. 291 പേരിൽ 249 പേർക്കും രോഗലക്ഷണമില്ലായിരുന്നുവെന്നും അന്ന് പറഞ്ഞിരുന്നു. പിന്നീട് ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം 80 ജീവനക്കാരെ കൂടി പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച മക്‌ഡൊണാൾഡിലും വലിയ തോതിൽ വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയിലെ മുഴുവൻ ജീവനക്കാരിലും പരിശോധന നടത്തിയതെന്ന് അധികൃതർ പറഞ്ഞു.
---- facebook comment plugin here -----