Connect with us

Gulf

അബുദാബിയിൽ നിന്ന് ഐ സി എഫ് ചാർട്ടർ വിമാനം ഇന്ന്

Published

|

Last Updated

അബുദാബി | ഐ സി എഫ് യു എ ഇ നാഷണൽ കമ്മിറ്റി ചാർട്ടർ ചെയ്ത വിമാനം ഇന്ന് ഉച്ചക്ക് ഒരു മണിക്ക്   അബുദാബിയിൽ നിന്ന് കണ്ണൂരിലേക്ക് പറക്കും. ഇത്തിഹാദ് എയർവെയ്‌സിന്റെ ഇ വൈ 8213 വിമാനമാണ് സർവീസ് നടത്തുക. 55 സ്ത്രീകളും 39 കുട്ടികളും അടക്കം 180 യാത്രക്കാരാണ് കണ്ണൂരിലേക്ക് യാത്ര ചെയ്യുന്നത്. യാത്രക്കാരിൽ പത്തു ശതമാനം ആളുകൾക്ക് യാത്ര പൂർണമായി സൗജന്യവും നിരവധി പേർക്ക് നിരക്കിളവും നൽകിയിട്ടുണ്ട്.

ഐ സി എഫിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം എയർ അറേബ്യയുടെ ഒരു വിമാനം ഷാർജ – കോഴിക്കോട് സെക്ടറിൽ സർവീസ് നടത്തിയിരുന്നു. ഇതിൽ 168 യാത്രക്കാരാണുണ്ടായിരുന്നത്. പുലർച്ചയോടെ വിമാനം യാത്രക്കാർ കോഴിക്കോട്ടെത്തി. വിമാനത്താവളത്തിൽ യാത്രക്കാർക്ക് ആവശ്യമായ സേവനവുമായി  ഐസിഎഫ്  വളണ്ടിയവർമാരും രംഗത്തുണ്ടായിരുന്നു.

---- facebook comment plugin here -----

Latest