Connect with us

Eduline

10ന് ശേഷം പലതുണ്ട് വഴികൾ

Published

|

Last Updated

പത്താം ക്ലാസ് പരീക്ഷ (എസ് എസ് എൽ സി), സി ബി എസ് ഇ, ഐ സി എസ് ഇക്കു ശേഷം പ്ലസ്ടുവിന് ഏത് ഗ്രൂപ്പ് തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് വിദ്യാർഥികളിലും രക്ഷിതാക്കളിലും ഏറെ സംശയങ്ങളുണ്ട്. വിദ്യാർഥിയുടെ താത്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവക്കിണങ്ങിയ കോമ്പിനേഷനുകൾ കണ്ടെത്തണം. സയൻസിൽ താത്പര്യമില്ലെങ്കിൽ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പെടുക്കാൻ ശ്രമിക്കണം. പ്ലസ്ടുവിനു ശേഷം ഏത് കോഴ്‌സ് പഠിക്കാനാണ് താത്പര്യം എന്നിവ വിലയിരുത്തിയാകണം സെലക്ഷൻ.

തീരെ താത്പര്യമില്ലാത്ത വിദ്യാർഥികളെക്കൊണ്ട് ബയോമാത്സ് എടുപ്പിക്കുന്ന രക്ഷിതാക്കളുണ്ട്. ബയോളജി വിഷയങ്ങളിലാണ് താത്പര്യമെങ്കിൽ കണക്ക് ഒഴിവാക്കണം. ബയോളജിയിൽ താത്പര്യമില്ലെങ്കിൽ കണക്കിനോടൊപ്പം കംപ്യൂട്ടർ സയൻസുമെടുക്കാം.
നീറ്റ് പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥി മാത്തമാറ്റിക്‌സ് ഒഴിവാക്കി ബയോളജിയും ലാംഗ്വേജും എൻജിനീയറിംഗിന് താത്പര്യമുള്ളവർക്ക് കണക്കും കംപ്യൂട്ടർ സയൻസുമെടുക്കാം.

സിവിൽ സർവീസസ് പരീക്ഷ ലക്ഷ്യമിടുന്നവർക്ക് ഹ്യുമാനിറ്റീസ് മികച്ചതാണ്. സയൻസ് സ്ട്രീമെടുത്ത് പ്രൊഫഷനൽ കോഴ്‌സ് പൂർത്തിയാക്കിയവർക്കും സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുക്കാം.
ബാങ്കിംഗ്്, ഇൻഷ്വറൻസ്, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ തൊഴിലിന് താത്പര്യമുള്ളവർക്ക് അക്കൗണ്ടിംഗ്, ആക്ച്വറിയൽ സയൻസ് എന്നിവയിൽ അഭിരുചിയുള്ളവർക്കും കൊമേഴ്‌സ്/ബിസിനസ് സ്റ്റഡീസ് കോമ്പിനേഷനെടുക്കാം.

മാനേജ്‌മെന്റിൽ ഉപരിപഠനം നടത്താനാഗ്രഹിക്കുന്നവർക്കും ഇത് യോജിക്കും.ഐസർ, നൈസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നിവിടങ്ങളിൽ ബിഎസ്./എം എസ്. കോഴ്‌സുകൾക്ക് താത്പര്യപ്പെടുന്നവർക്ക് ബയോമാത്സ് എടുക്കാം. സയൻസ് വിദ്യാർഥികൾ നീറ്റ്, ജെ ഇ ഇ., കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷ, അഖിലേന്ത്യാ കാർഷിക പ്രവേശന പരീക്ഷ, ഐസർ, നൈസർ, ബിറ്റ്‌സാറ്റ്, കെ വി പി വൈ. എന്നിവ ലക്ഷ്യമിട്ട് പഠിക്കണം.
ഏത് പ്ലസ്ടു പൂർത്തിയാക്കിയവർക്കും ക്ലാറ്റ്, ഐ ഐ ടി., ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, എൻ ഐ എഫ് ടി. ഡിസൈൻ, ഫാഷൻ ടെക്‌നോളജി, എൻ ഐ ഡി. ഡിസൈൻ, ഇഫ്‌ളു, ജെ എൻ യു., ഡൽഹി യൂനിവേഴ്‌സിറ്റി, ഐ ഐ എം. ഇൻഡോർ തുടങ്ങിയ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കാം.

സയൻസ് വിദ്യാർഥികൾ പ്ലസ് ടു കാലയളവിൽ എൻട്രൻസ് പരിശീലനത്തിനുകൂടി സമയം കണ്ടെത്തുമ്പോൾ ചിട്ടയായ ടൈംടേബിളനുസരിച്ച് തയ്യാറെടുക്കണം. ഫൗണ്ടേഷന് പ്രാധാന്യം നൽകണം. ഓൺലൈൻ വഴി കോച്ചിംഗ്് ഉപയോഗപ്പെടുത്തുന്നതും നല്ലതാണ്. ഡിപ്ലോമ, ഐ ടി ഐ., വി എച്ച് എസ് ഇ. പ്രോഗ്രാമുകൾക്ക് താത്പര്യമനുസരിച്ച് കോഴ്‌സ് കണ്ടെത്തണം.

വൊക്കേഷനൽ
ഹയർ സെക്കൻഡറി

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെയാണ് വൊക്കേഷണൽ ഹയർ സെക്കക്കൻഡറി സ്‌കൂളുകൾ സ്ഥാപിക്കപ്പെട്ടത്. ഇതിൽ സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങൾക്ക് പുറമെ ഏതെങ്കിലുമൊരു വൊക്കേഷനൽ സബ്ജക്ട് കൂടി പഠിക്കുന്നു എന്നതാണ് പ്രധാന്യം.

ലഭ്യമായ ഓപ്ഷനുകൾ

• Engineering Technology
• Civil construction
& maintenance
• Maintenance & Repairs of two wheelers and three wheelers
• Maintenance & repairs of Automobiles
• Maintenance & repairs
of Radio & TV
• Mechanical Servicing
(Argo – Machinery).

എൻ ടി ടി എഫ് കോഴ്‌സുകൾ

1. സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഇലക്ട്രോണിക്‌സ് യോഗ്യത : വിദ്യാർത്ഥി x th/+2/ PUC/ 12ാം ക്ലാസ് / വൊക്കേഷനൽ കോഴ്‌സ് പാസ്സായിരിക്കണം
പരമാവധി പ്രായം : 21 വയസ്സ്
കോഴ്‌സ് കാലാവധി : 2 വർഷം
2. സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ടൂള്‍ ആന്റ് ടൈ മേക്കിംഗ്
യോഗ്യത: വിദ്യാർത്ഥി x th/ +2/ PUC /12ാം ക്ലാസ് / വൊക്കേഷനൽ കോഴ്‌സ് പാസായിരിക്കണം.
പരമാവധി പ്രായം: 21 വയസ്സ്
കോഴ്‌സ് കാലാവധി: 2 വർഷം
3. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനീയറിംഗ് ആന്റ് ക്ലൗഡ് കമ്പ്യൂട്ടിംഗ്
യോഗ്യത : വിദ്യാർത്ഥി x th/ +2/ PUC / 12ാം ക്ലാസ് / വൊക്കേഷനൽ കോഴ്‌സ് പാസ്സായിരിക്കണം.
പരമാവധി പ്രായം: 21 വയസ്സ്
കോഴ്‌സ് കാലാവധി: 2 വർഷം
4. ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽസ് ആന്റ് ഇലക്ട്രോണിക്‌സ് യോഗ്യത: Xth / +2/ PUC / 12ാം ക്ലാസ് വൊക്കേഷണൽ കോഴ്‌സ് പാസ്സായിരിക്കണം പരമാവധി പ്രായം: 21 വയസ്സ്.
5. ഡിപ്ലോമ ഇൻ ഇലക്ട്രേണിക്‌സ്
യോഗ്യത: വിദ്യാർത്ഥി x th/+2/ PUC / 12ാം ക്ലാസ് / വൊക്കേഷണൽ കോഴ്‌സ് പാസ്സായിരിക്കണം
പരമാവധി പ്രായം: 21 വയസ്സ്.

ഐ ടി ഐ

അധികം പഠിക്കാൻ ഇഷ്ടമില്ലാത്തവർക്കും പത്താം ക്ലാസ് കഴിഞ്ഞ ഉടനെ തൊഴിൽ വേണമെന്നുള്ളവർക്കും ഐ ടി ഐ.കൾ തിരഞ്ഞെടുക്കാം. എന്‍ജിനീയറിംഗ് വിഷയങ്ങളിലെ സർട്ടിഫിക്കറ്റ് കോഴ്‌സുകളാണ് ഐ ടി ഐകളിൽ ഉള്ളത്. ഗവൺമെന്റ് ഐ ടി ഐ.കളും പ്രൈവറ്റ് ഐ ടി ഐ.കളും കേരളത്തിൽ നിലവിലുണ്ട്. പത്താം തരം തോറ്റവർക്കും ഐ ടി ഐ.കൾ ചില കോഴ്‌സുകൾ നൽകി വരുന്നു.

ഐ സി വി ടി

• നോൺ മെട്രിക് ട്രേഡുകൾ
(എൻജിനീയറിംഗ് )
• മെട്രിക് ട്രേഡുകൾ
(എൻജിനീയറിംഗ് )
• മെട്രിക് ട്രേഡ് (നോൺ
എൻജിനീയറിംഗ്)

എസ് സി പി ടി

• നോൺ മെട്രിക് ട്രേഡുകൾ
(എൻജിനീയറിംഗ്)
• മെട്രിക് ട്രേഡുകൾ
(എൻജിനീയറിംഗ്)
• മെട്രിക് ട്രേഡ് (നോൺ
എൻജിനീയറിംഗ് )

പോളിടെക്‌നിക്ക്

ഓരോ സംസ്ഥാനത്തേയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് പോളിടെക്‌നിക്കുകൾ പ്രവർത്തിക്കുന്നത്. പത്താം ക്ലാസ് യോഗ്യതയുള്ള ആർക്കും സാങ്കേതിക രംഗത്തെ ഉയർന്ന ജോലികളിലെത്താനുള്ള സാധ്യതകൾ തുറക്കുക എന്നതാണ് പോളിടെക്‌നിക്കുകൾ നിർവഹിക്കുന്നത്.
എൻട്രൻസ് രംഗത്തെ മത്സരങ്ങളെ മറിക്കടക്കാനാകത്തവർക്ക് എന്‍ജിനീയറിംഗ് രംഗത്തേക്ക് ചുവടുവെക്കാനുള്ള അവസരമാണ് പോളിടെക്‌നിക്കുകൾ.
ഓരോ സംസ്ഥാനത്തേയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് പോളിടെക്‌നിക്കുകൾ പ്രവർത്തിക്കുന്നത്.
കേരളത്തിൽ 47 ഗവൺമെന്റ് പോളിടെക്‌നിക് കോളജുകളിലൂടെ വിവിധ ഡിപ്ലോമ വിദ്യാഭ്യാസം നൽകി വരുന്നു. ഇതിന് പുറമെ ആറ് സർക്കാർ എയ്ഡഡ് പോളിടെക്‌നിക് കോളജുകളും 23 സ്വാശ്രയ പോളിടെക്‌നിക് കോളജുകളും കേരളത്തിലുണ്ട്. എൻജിനീയറിംഗ്/ ടെക്‌നോളജി / കൊമേഴ്‌സ്യൽ പ്രാക്റ്റീസ് / മാനേജ്‌മെന്റ് എന്നിവയിലെ ഡിപ്ലോമ കോഴ്‌സുകളാണ് പോളിടെക്‌നിക്കുകൾ പ്രധാനമായും നടത്തുന്നത്.

Latest