Connect with us

Ongoing News

ഐ പി എല്‍ വേദിയാകാന്‍ സന്നദ്ധത അറിയിച്ച് ന്യൂസിലാന്‍ഡും

Published

|

Last Updated

ന്യൂഡല്‍ഹി | ഈ വര്‍ഷത്തെ ഐ പി എല്‍ ടൂര്‍ണമെന്റിന് വേദിയാകാന്‍ സന്നദ്ധത അറിയിച്ച് ന്യൂസിലാന്‍ഡും. നേരത്തേ യു എ ഇയും ശ്രീലങ്കയും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കാന്‍ സാധ്യത ശക്തമായത് ഐ പി എല്ലിന് വാതില്‍ തുറക്കുന്നതാണ്.

സെപ്തംബര്‍ അവസാനം, നവംബര്‍ ആദ്യം ഐ പി എല്‍ നടത്തനാകുമെന്ന പ്രതീക്ഷയിലാണ് ബി സി സി ഐ. ഇന്ത്യയില്‍ തന്നെ ടൂര്‍ണമെന്റ് നടത്താനാണ് ബി സി സി ഐ ആദ്യം തീരുമാനിച്ചതെങ്കിലും കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആ പ്രതീക്ഷ മങ്ങിയിരിക്കുകയാണ്. നിലവില്‍ രോഗവ്യാപനത്തില്‍ ലോകത്ത് മൂന്നാമതാണ് ഇന്ത്യ.

ഇതിനെ തുടര്‍ന്ന് വിദേശത്ത് ടൂര്‍ണമെന്റ് നടത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി ബി സി സി ഐ പ്രതിനിധി അറിയിച്ചിരുന്നു. നിലവില്‍ മൂന്ന് രാജ്യങ്ങള്‍ ടൂര്‍ണമെന്റിന് വേദിയാകാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ബി സി സി ഐ പ്രതിനിധി പറഞ്ഞു.