Connect with us

Ongoing News

അഞ്ചടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി; ലാലിഗയില്‍ ബാഴ്‌സ, സലയുടെ ഇരട്ടഗോളില്‍ ലിവര്‍പൂള്‍

Published

|

Last Updated

ലണ്ടന്‍/ മാഡ്രിഡ് | പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുനൈറ്റഡിന്റെ വല നിറച്ച് മാഞ്ചസ്റ്റര്‍ സിറ്റി. എതിരില്ലാത്ത അഞ്ച് ഗോളുകളാണ് ന്യൂകാസിലിനെതിരെ സിറ്റി നേടിയത്. പത്താം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസ് ആണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. 21ാം മിനുട്ടില്‍ റിയാദ് മെഹ്‌റസ് രണ്ടാം ഗോള്‍ നേടിയത്. ഡേവിഡ് സില്‍വ ഒരു ഗോള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്യുകയുമുണ്ടായി.

പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്രൈറ്റന്‍ ആന്‍ഡ് ഹോവ് ആല്‍ബിയോണിനെ പരാജയപ്പെടുത്തി. മുഹമ്മദ് സല രണ്ട് ഗോളുകള്‍ നേടി. ഇതോടെ ലിവര്‍പൂളിന് 92 പോയിന്റായി. ബാക്കി നാല് കളികളില്‍ നിന്ന് ഒമ്പത് പോയിന്റുകള്‍ മതി ലിവര്‍പൂളിന് പ്രീമിയര്‍ ലീഗില്‍ ഉയര്‍ന്ന പോയിന്റ് നേടാന്‍. നേരത്തേ പ്രീമിയര്‍ ലീഗില്‍ 100 പോയിന്റ് നേടിയത് 2018ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ്.

അതിനിടെ, ലാലിഗ കിരീട പ്രതീക്ഷ സജീവമാക്കി ബാഴ്‌സലോണ ബുധനാഴ്ച എസ്പാന്യോളിനെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്‌സയുടെ വിജയം. ലൂയിസ് സുവാരസ് ആണ് ബാഴ്‌സയുടെ ഏക ഗോള്‍ നേടിയത്.

Latest