Connect with us

Covid19

കൊവിഡ് വ്യാപനം: മൂന്ന് ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണുമായി ഉത്തര്‍ പ്രദേശ്

Published

|

Last Updated

ലക്‌നോ | കൊറോണവൈറസ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം മൂന്ന് ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശ്. വെള്ളിയാഴ്ച രാത്രി പത്ത് മുതല്‍ തിങ്കളാഴ്ച വരെയാണ് ലോക്ക്ഡൗണ്‍. അവശ്യ സേവനങ്ങള്‍ മാത്രമെ അനുവദിക്കുകയുള്ളൂ.

മറ്റ് സര്‍ക്കാര്‍- സ്വകാര്യ ഓഫീസുകള്‍, അവശ്യവസ്തുക്കള്‍ അല്ലാത്തവ വില്‍ക്കുന്ന കടകള്‍, മാളുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവയെല്ലാം അടഞ്ഞുകിടക്കും. ബസുകളും മറ്റ് പൊതു ഗതാഗത സംവിധാനങ്ങളും പ്രവര്‍ത്തിക്കില്ല. അതേസമയം, സംസ്ഥാനത്തേക്ക് വരുന്ന ട്രെയിനുകളെ അനുവദിക്കും. അങ്ങനെ വരുന്ന യാത്രക്കാര്‍ക്ക് പ്രത്യേക ബസുകളില്‍ വീട്ടിലേക്ക് പോകാം.

ഗ്രാമപ്രദേശങ്ങളിലെ ഫാക്ടറികളുടെ പ്രവര്‍ത്തനവും ഹൈവേ, എക്‌സ്പ്രസ് വേ എന്നിവയിലെ പൊതുമരാമത്ത് പ്രവൃത്തികളും അനുവദിക്കും. സംസ്ഥാനത്ത് ഇതുവരെ മുപ്പതിനായിരം കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇരുപതിനായിരത്തിലേറെ പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. മൊത്തം 845 പേരാണ് മരിച്ചത്.

Latest