Connect with us

Education

പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷാഫലം നാളെ

Published

|

Last Updated

തിരുവനന്തപുരം | കേരള ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ നാളെ ഉച്ചക്ക് രണ്ട് മണിക്ക് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഈ മാസം പത്തിന് മുമ്പ് ഫലപ്രഖ്യാപനം നടത്താൻ ലക്ഷ്യമിട്ടിരുന്നെങ്കിലും തിരുവനന്തപുരം നഗരത്തിൽ അപ്രതീക്ഷിതമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് വൈകിയത്. മാർച്ച് പകുതിയോടെ ആരംഭിച്ച ഹയർ സെക്കൻഡറി പരീക്ഷകൾ കൊവിഡിനെ തുടർന്ന് പകുതിക്ക് മുടങ്ങിയിരുന്നു. പിന്നീട് മെയ് അവസാനവാരം പുനരാരംഭിച്ച പരീക്ഷ മെയ് 29ന് അവസാനിച്ചു.

2032 പരീക്ഷാ കേന്ദ്രങ്ങളിലായി അഞ്ചേകാൽ ലക്ഷം വിദ്യാർഥികളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 389 പരീക്ഷാ കേന്ദ്രങ്ങളിലായി 36,000 വിദ്യാർഥികളാണ് പരീക്ഷക്കിരുന്നത്. പരീക്ഷാ ഫലങ്ങൾ PRD Live, Saphalam 2020, iExaMS എന്നീ മൊബൈൽ ആപ്പുകളിലും http://www.keralaresustl.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www. resustl.kite.kerala.gov.in, www.kerala.gov.inഎന്നീ വെബ്‌സൈറ്റുകളിലും ലഭ്യമാകും. ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടൻ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ വിശദമായ ഫലം അറിയാം.

Latest