Connect with us

Covid19

ആഗോള തലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരകോടിയിലേക്ക്;  ജീവൻ നഷ്ടമായത് 6,13,213 പേർക്ക്

Published

|

Last Updated

വാഷിംഗ്ടൺ: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നര കോടിയിലേക്ക്. 1,48,52,700 പേർക്കാണ് ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ജീവൻ നഷ്ടമായവരുടെ എണ്ണം 6,13,213ലെത്തി.രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവിനനുസരിച്ച് മരണസംഖ്യ ഉയരുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. 89,06,690 പേർ ഇതുവരെ രോഗമുക്തി നേടി.

കഴിഞ്ഞ ദിവസങ്ങളിലേത് പോലെ, അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 204,017 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമതുള്ള രാജ്യം യു എസാണ് . ഇവിടെ കൊവിഡ് ബാധിതരുടെ എണ്ണം 39,61,429ലെത്തി. 1,43,834 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ബ്രസീലിൽ 21,21,645 പേർ രോഗ ബാധിതരായപ്പോൾ ജീവൻ നഷ്ടമായത് 80,251 പേർക്കാണ്. 11,54,917 പേർക്ക് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 28,009 പേർ മരിച്ചു.

ഇറാൻ, പാക്കിസ്ഥാൻ, സഊദി അറേബ്യ, ഇറ്റലി, തുർക്കി, ബംഗ്ലാദേശ്, കൊളംബിയ, ജർമനി എന്നീ രാജ്യങ്ങളിൽ കൊവിഡ് ബാധിതർ രണ്ട് ലക്ഷത്തിന് മുകളിലാണ്. ഫ്രാൻസ്, അർജന്റീന, കാനഡ, ഖത്തർ എന്നിവിടങ്ങളിൽ ഒരു ലക്ഷത്തിന് മുകളിലാണിത്.

രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് പത്താമതാണെങ്കിലും മരണസംഖ്യയിൽ മൂന്നാംസ്ഥാനത്തുള്ള യു കെയിൽ ഇതുവരെ 45,312 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മെക്‌സിക്കോയിൽ 39,485 പേർക്കും ഇറ്റലിയിലും 35,058 പേർക്കും ജീവൻ നഷ്ടമായി.