Connect with us

Prathivaram

മികച്ച റിപ്പോർട്ടിംഗ് രീതി; വലിയ വ്യക്തിത്വത്തിനുടമ

Published

|

Last Updated

വളരെയേറെ അടുത്ത സൗഹൃദം എനിക്ക് ബഷീറുമായുണ്ടായിരുന്നു. പത്ര സമ്മേളനങ്ങൾക്ക് വരുമ്പോഴും അല്ലാത്തപ്പോഴും വളരെ വലിയ സൗഹൃദബന്ധമായിരുന്നു ഞങ്ങക്കിടയിൽ ഉണ്ടായിരുന്നത്. 2003ൽ സിറാജിന്റെ തിരൂർ പ്രാദേശിക ലേഖകനായിരുന്ന ബഷീർ വളരെ വേഗത്തിലാണ് പത്രപ്രവർത്തനരംഗത്ത് വലിയ സ്ഥാനം ഉറപ്പിച്ചത്.

വളരെ ശ്രദ്ധേയമായ നിരവധി വാർത്തകൾ മലയാളിക്ക് സംഭാവന ചെയ്യാൻ ബഷീറിനാകുകയുണ്ടായി. മികച്ച റിപ്പോർട്ടിംഗ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. നിയമസഭയിൽ ഉണ്ടാകുന്ന ചെറിയ കാര്യംപോലും ഫലപ്രദമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. അതുകൊണ്ട് മികച്ച നിയമസഭാ റിപ്പോർട്ടിംഗിനുള്ള അംഗീകാരവും അദ്ദേഹം നേടിയിട്ടുണ്ട്.

അതീവ ഗൗരവമുള്ള വിഷയങ്ങൾ ലാളിത്യത്തോടുകൂടി മലയാളികളുടെ മനസ്സിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. എല്ലാവരോടും സൗഹൃദം പുലർത്തിയിരുന്ന ബഷീർ ആരോടും പരിഭവം കാണിച്ചിരുന്നില്ല. വലിയൊരു വ്യക്തിത്വത്തിനുടമ, നല്ല പത്രപ്രവർത്തകൻ, ഗ്രന്ഥകാരൻ എന്ന നിലയിലെല്ലാം അദ്ദേഹം എന്നും അറിയപ്പെടും.

[irp]

നടുക്കുന്ന ഒരോർമയാണ് ബഷീർ. ഇന്ന് അദ്ദേഹത്തിന്റെ മരണത്തിന് കാരണക്കാരായ ആളുകളെ ഈ സർക്കാർ ഉന്നതമായ സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ്. ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ ഔദ്യോഗിക ജീവിതവുമായി മുന്നോട്ടുപോകുന്നു. അത് ഈ സമൂഹത്തിൽ വലിയ പ്രതിഷേധം ഉയർത്തേണ്ട കാര്യമാണ്. ശ്രീറാം വെങ്കിട്ടരാമൻ എത്ര വലിയ ആളാണെങ്കിലും ചെയ്ത തെറ്റ് ക്രൂരമാണ്. ഒരിക്കലും ന്യായീകരിക്കാൻ പറ്റാത്തതാണ്. പക്ഷേ, ഇന്നത്തെ ഭരണകൂടത്തിന് അതൊന്നും വലിയ പ്രശ്‌നമല്ല.

Latest