Business
കോക്‌സ് ആന്‍ഡ് കിംഗ്‌സ് കമ്പനി 1204 കോടിയുടെ തട്ടിപ്പ് നടത്തിയതായി ഇന്ത്യന്‍ ബേങ്കുകള്‍; അന്വേഷണം ആരംഭിച്ചു
മുംബൈ: യാത്രാ കമ്പനിയായ കോക്‌സ് ആന്‍ഡ് കിംഗ്‌സ് 1204 കോടിയുടെ തട്ടിപ്പ് നടത്തിയതായി കൊടക് മഹീന്ദ്രയും ആക്‌സിസ് ബേങ്കും. രണ്ട് പരാതികളിലാണ് ഇത്രയും തുക കമ്പനി വെട്ടിച്ചതായി കാണിച്ചത്.
ഇതിനെ തുടര്‍ന്ന്, മുംബൈ പോലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷണം ആരംഭിച്ചു. അതേസമയം, ഇതൊരു അന്വേഷണമാണെന്ന് കോക്‌സ് ആന്‍ഡ് കിംഗ്‌സ് ഡയറക്ടറും ഗ്രൂപ്പ് സി ഇ ഒയുമായ പീറ്റര്‍ കെര്‍കാര്‍ പറഞ്ഞു.
നിലവില്‍, 239 കോടി വെട്ടിച്ചുവെന്ന് കാണിച്ച് ഇന്‍ഡസ്ഇന്‍ഡ് ബേങ്ക് നല്‍കിയ പരാതിയില്‍ കമ്പനിക്കെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നുണ്ട്. കൊടക് ബേങ്കിന് 174.3 കോടിയും ആക്‌സിസ് ബേങ്കിന് 1030 കോടിയുമാണ് കമ്പനി നല്‍കാനുള്ളത്.
---- facebook comment plugin here -----