Connect with us

Business

ഇലക്ട്രിക് വാഹന നയത്തില്‍ നിന്ന് ലിഥിയം സ്‌കൂട്ടറുകളെ ഒഴിവാക്കിയത് ഡല്‍ഹി സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കമ്പനികള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാറിന്റെ പുതിയ ഇലക്ട്രിക് വാഹന നയത്തില്‍ നിന്ന് മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയുള്ള ഇ- സ്‌കൂട്ടറുകളെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് കമ്പനികള്‍. നിലവില്‍ മണിക്കൂറില്‍ ചുരുങ്ങിയത് 40 കിലോമീറ്റര്‍ വേഗതയുള്ള ഇരുചക്ര വാഹനങ്ങളെയാണ് ഡല്‍ഹി സര്‍ക്കാര്‍ നയത്തില്‍ ഉള്‍പ്പെടുത്തിയത്.

വ്യവസായ മേഖല ആവശ്യപ്പെടുന്ന പ്രധാന ഘടകങ്ങളെല്ലാം ഡല്‍ഹി സര്‍ക്കാറിന്റെ വൈദ്യുത വാഹന നയത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൊസൈറ്റി ഓഫ് മാനുഫാക്‌ചേഴ്‌സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ഡയറക്ടര്‍ ജനറല്‍ സോഹീന്ദര്‍ ഗില്‍ പറഞ്ഞു. അതേസമയം, ലിഥിയം ബാറ്ററി ഇ- സ്‌കൂട്ടറുകളെ നയത്തില്‍ ഉള്‍പ്പെടുത്താത്തത് മാത്രമാണ് പോരായ്മയെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ ഏറെ ജനകീയമാണ് ഈ തരത്തിലുള്ള ഇ- സ്‌കൂട്ടറുകള്‍. വിലക്കുറവും ചെലവ് കുറഞ്ഞ പരിപാലനവും ആണ് ഇതിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

Latest