Connect with us

Techno

ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ചാറ്റ് പ്രശ്‌നം പരിഹരിക്കാന്‍ വാട്ട്‌സ്ആപ്പ്

Published

|

Last Updated

ന്യൂയോര്‍ക്ക് | ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്ന് ഐഫോണിലേക്കോ നേരേതിരിച്ചോ മാറുകയാണെങ്കില്‍ വാട്ട്‌സ്ആപ്പ് ചാറ്റുകളുടെ സുഗമമായ ലഭ്യത എന്നും തലവേദനയാണ്. ചാറ്റ് ഹിസ്റ്ററി സിങ്ക്, ഗൂഗ്ള്‍ ഡ്രൈവിലെ ബാക്ക്അപ് തുടങ്ങിയവ എപ്പോഴും പ്രശ്‌നമാകും. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഐക്ലൗഡ് അക്കൗണ്ട് ഉള്ളതിനാല്‍ പ്രത്യേകിച്ചും.

ഈ പ്രശ്‌നം പരിഹരിക്കാന്‍ വാട്ട്‌സ്ആപ്പ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡബ്ല്യുഎബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യത്യസ്ത ഫോണുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഫീച്ചര്‍ അവതരിപ്പിക്കുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാം.

ഐഒഎസ് ഡാറ്റാബേസ് ആന്‍ഡ്രോയ്ഡിനും ലഭിക്കുന്ന തരത്തില്‍ മാറ്റാനുള്ള ശ്രമത്തിലാണ് വാട്ട്‌സ്ആപ്പ്. അതേസമയം, ഈ ഫീച്ചറിനെ സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സമീപഭാവിയില്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest