Business
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് മൂന്ന് നിര്‍ദേശങ്ങളുമായി മന്‍മോഹന്‍ സിംഗ്
ന്യൂഡല്‍ഹി | കൊവിഡ് മഹാമാരിക്കിടെ കൂടുതല്‍ വഷളായ സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന് മൂന്ന് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്. ചെലവഴിക്കല്‍ ശക്തി തിരിച്ചുപിടിക്കുന്നതിന് ജനങ്ങള്‍ക്ക് നേരിട്ട് ധനസഹായം നല്‍കുക എന്നതാണ് ഇതില്‍ ഒന്നാമത്തേത്.
ബിസിനസ്സുകള്‍ക്ക് മൂലധനം ലഭിക്കുന്നതിന് സര്‍ക്കാര്‍ സഹായമുള്ള വായ്പ ഉറപ്പാക്കുക, സാമ്പത്തിക മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാധികാരം എന്നിവയാണ് അദ്ദേഹം മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍. ബി ബി സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇവ മുന്നോട്ടുവെച്ചത്.
നിലവിലെ സ്ഥിതിയെ മാന്ദ്യം എന്ന വാക്ക് ഉപയോഗിച്ച് വിശേഷിപ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാമ്പത്തിക മുരടിപ്പ് മനുഷ്യനിര്‍മിതമാണ്. ഈ സ്ഥിതിവിശേഷത്തെ ജനവികാരത്തിന്റെ കണ്ണാടിയിലൂടെയാണ് നോക്കിക്കാണേണ്ടത്. അല്ലാതെ, വെറും സാമ്പത്തിക കണക്കുകളിലും രീതികളിലും അല്ലെന്നും മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി.