Business
ഓഹരി വില്‍പ്പനയിലൂടെ 4000 കോടി സമാഹരിക്കാന്‍ ഇന്‍ഡിഗോ
മുംബൈ | ഓഹരി വില്‍പ്പനയിലൂടെ 4000 കോടി രൂപ സമാഹരിക്കുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോ അറിയിച്ചു. കൊവിഡ് മഹാമാരി കാരണമായുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാണ് ഓഹരി വില്‍പ്പന.
വില്‍പ്പന, വിമാനങ്ങള്‍ വാടകക്ക് കൊടുക്കല്‍, മറ്റ് സ്വത്തുക്കള്‍ എന്നിവയിലൂടെ 2000 കോടി സമാഹരിക്കുമെന്ന് ഇന്‍ഡിഗോ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. കഴിഞ്ഞ മാസം കമ്പനിക്ക് ഏറ്റവും വലിയ പാദവാര്‍ഷിക നഷ്ടവുമുണ്ടായി.
കൊവിഡ് ആഘാതം ആഗോളതലത്തില്‍ തന്നെ യാത്രക്കാരെ ബാധിച്ചിട്ടുണ്ട്. കൊവിഡ് തീര്‍ത്ത പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന തോതിലേക്ക് യാത്രക്കാരുടെ ഒഴുക്ക് സാധ്യമാകണമെങ്കില്‍ 2024 വരെയാകുമെന്നാണ് വ്യോമയാന വ്യവസായത്തിലെ ആഗോള സമിതിയായ അയാട്ട പറയുന്നത്.
---- facebook comment plugin here -----