Connect with us

National

സുരക്ഷാ നിയമലംഘനം: എയര്‍ ഏഷ്യയിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി| സുരക്ഷാ നിയമലംഘനത്തെ തുടര്‍ന്ന് എയര്‍ ഏഷ്യയിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി ഏവിയേഷന്‍ റെഗുലേറ്റര്‍ ഡി ജി സി എ അറിയിച്ചു. ഒരാഴ്ച മുമ്പാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തതെന്നും അധികൃതര്‍ പറഞ്ഞു.

ഫ്‌ളൈയിംഗ് ബീസ്റ്റ് എന്ന യുട്യൂബ് ചാനല്‍ നടത്തുന്ന എയര്‍ എഷ്യയുടെ മുന്‍ പൈലറ്റ് ജൂണില്‍ സുരക്ഷാ കുറഞ്ഞ നിരക്കില്‍ മനാദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എയര്‍ എഷ്യയുടെ രണ്ട് എക്‌സിക്യൂട്ടിവുകളായ ഓപ്പറേഷന്‍ തലവന്‍ മനീഷ് ഉപ്പല്‍, വിമാന സുരക്ഷാ തലവന്‍ മുകേഷ് നേമ എന്നിവര്‍ക്കെതിരേ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇരുവരെയും മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതെന്ന് ഡി ജി സി എ പറഞ്ഞു.

അതേസമയം, ഇത് സംബന്ധിച്ച വിശദീകരണം ഇതുവരെയും എയര്‍ എഷ്യ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. ഒരു വിമാനത്തിന്റെയും അതിലെ യാത്രക്കാരുടെയും സുരക്ഷക്കായി നിലകൊണ്ടതിന് തന്നെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് പ്രമുഖ യുട്യൂബറും ക്യാപറ്റനുമായ ഗൗരവ് തനേജ ജൂണ്‍ 14ന് ട്വീറ്റ് ചെയ്തിരുന്നു. തന്നെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിന് പുറകിലെ കാരണങ്ങള്‍ എന്ന പേരില്‍ വീഡിയോയും യുട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. തനേജയുടെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡി ജി സി ഐ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി.

Latest