Connect with us

First Gear

ട്രൈംഫ് സ്ട്രീറ്റ് ട്രിപിള്‍ ആര്‍ ഇന്ത്യയിലും പുറത്തിറക്കി; വില 8.84 ലക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി | ട്രൈംഫ് സ്ട്രീറ്റ് ട്രിപിള്‍ ആര്‍ ബൈക്ക് ഇന്ത്യയിലും പുറത്തിറക്കി. 8.84 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. 11.33 ലക്ഷം രൂപ വിലയുള്ള ട്രൈംഫ് സ്ട്രീറ്റ് ട്രിപിള്‍ ആര്‍എസിന്റെ തൊട്ടുതാഴെ വരുന്ന മോഡലാണിത്.

സ്ട്രീറ്റ് ട്രിപിള്‍ ആറിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപക്ക് ബുക്ക് ചെയ്യാം. നേരത്തേയുണ്ടായിരുന്ന ബേസ് മോഡലായ സ്ട്രീറ്റ് ട്രിപിള്‍ സിക്ക് പകരമാണ് പുതിയ മോഡല്‍ കമ്പനി ഇറക്കിയത്.

ആര്‍എസിലെ സമാന 765 സി സി ത്രീ സിലിന്‍ഡര്‍ എന്‍ജിന്‍ ആണ് ട്രിപിള്‍ ആറിലുമുള്ളത്. എന്നാല്‍ ശബ്ദത്തിന്റെ തോത് കുറവാണ്. അതേസമയം, ആര്‍എസിനേക്കാള്‍ രണ്ട് കിലോ ഭാരം അധികമുണ്ട് ട്രിപിള്‍ ആറിന്. 168 കിലോ ആണ് ട്രിപിള്‍ ആറിന്റെ ഭാരം.

ഡിസൈനില്‍ രണ്ട് മോഡലുകളും ഏകദേശം ഒരുപോലെയാണ്. സഫയര്‍ ബ്ലാക്, മാറ്റ് സില്‍വര്‍ ഐസ് നിറങ്ങളിലാണ് ട്രിപിള്‍ ആര്‍ ലഭിക്കുക. കെ ടി എം 790 ഡ്യൂകിനും കവാസാകി ഇസഡ്900നും വെല്ലുവിളി ഉയര്‍ത്തിയാണ് ട്രൈംഫ് ഈ മോഡല്‍ ഇറക്കിയത്.

---- facebook comment plugin here -----

Latest