Connect with us

National

ദൈവം തനിക്ക് ഏറ്റവും അനുയോജ്യമായത് ചെയ്യട്ടെ: പ്രണബ് മുഖർജിയുടെ മകൾ

Published

|

Last Updated

ന്യൂഡൽഹി| മസ്തിഷ്‌ക ശസ്ത്രക്രിയക്ക് ശേഷം അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് പ്രാർഥനയുമായി മകൾ ശർമിഷ്ഠ മുഖർജി ട്വിറ്ററിൽ കുറിച്ചു. ദൈവം തനിക്ക് ഏറ്റവും അുയോജ്യമായത് ചെയ്യട്ടെയെന്നാണ് ശർമിഷ്ഠ കുറിച്ചത്.

കഴിഞ്ഞ വർഷം ആഗസ്റ്റ് എട്ടിന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമായിരുന്നു. അന്നാണ് പിതാവിന് ഭാരതരത്‌ന സ്വീകരിച്ചത്. കൃത്യം ഒരു വർഷത്തിന് ശേഷം അദ്ദേഹം ഗുരുതരമായ അസുഖബാധിതൻ ആയിരിക്കുന്നു. ദൈവം തനിക്ക് അനയോജ്യമായതെന്താണോ അത് ചെയ്യട്ടെ. സന്തോഷവും സന്താപവും ഒരുപോലെ സ്വീകരിക്കുന്നതിനുള്ള കരുത്ത് എനിക്കുണ്ടാകട്ടെ ശർമിഷ്ഠ മുഖർജി ട്വിറ്ററിൽ കുറിച്ചു.
രാഷ്ട്രപതി ഭവനിൽ നടന്ന ഭാരതരത്‌ന പുരസ്‌കാര ദാന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്തിരുന്നു.

കൊവിഡ് സ്ഥിരീകരിച്ച ശേഷം മസ്തിഷ്‌ക ശസ്ത്രക്രിയക്ക് വിധേയനായ മുഖർജിയുടെ ആരോഗ്യ നിലയിൽ യാതൊരു പുരോഗതിയുമില്ലെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജിവൻ നിലനിർത്തുന്നതെന്നും ഡോക്ടർമാർ അറിയിച്ചു.

Latest