Connect with us

National

സി എ എ, എന്‍ ആര്‍സി: സ്വാതന്ത്ര്യ ദിനത്തില്‍ പ്രതിഷേധ സമരം നടത്താനൊരുങ്ങി സുപ്രീം കോടതി അഭിഭാഷകന്‍

Published

|

Last Updated

ആഗ്ര| അലിഗഡില്‍ നിന്നുള്ള സുപ്രീംകോടതി അഭിഭാഷകന്‍ സി എ എ, എന്‍ ആര്‍ സിക്കെതിരേ സ്വാതന്ത്ര്യ ദിനത്തില്‍ ലാഗാ ഗ്രൗണ്ടില്‍ പ്രതിഷേധ സമരം നടത്തും. അഭിഭാഷകന്‍ മഹമൂദ് പ്രചയും അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ മൂന്ന് വിദ്യാര്‍ഥികളും ചേര്‍ന്നാണ് പ്രതിഷേധ സമരം നടത്തുന്നത്. ജില്ലയിലെ പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഒപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മഹമൂദ് പറയുന്നു.

അതേസമയം, സുപ്രീംകോടതി അഭിഭാഷകന്റെ പ്രതിഷേധ സമരം ഉത്തര്‍പ്രദേശില്‍ സി എ എ വിരുദ്ധ സമരം ഉയരാന്‍ സാധ്യതയുണ്ടെന്നും ഇത് ക്രമസമാധാനം തകരാറിലാക്കുമെന്നും ആരോപിച്ച് അലിഗഡില്‍ നിന്നുള്ള സാഹൂഹിക പ്രവര്‍ത്തകര്‍ സര്‍ക്കാറിന് കത്തെഴുതി. ഈ മൂന്ന് വിദ്യാര്‍ഥികളുമായി ബന്ധം പുലര്‍ത്തുന്ന ചില മാധ്യമ ഗ്രൂപ്പുകളുണ്ട്. സി എ എ വിരുദ്ധ പ്രവര്‍ത്തനം ആളികത്തിക്കാന്‍ അവരുമായി രഹസ്യധാരണയുണ്ടാക്കിയിട്ടുണ്ടെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.

മുന്‍ അലിഗഡ് മേയര്‍ ശകുന്തള ഭാരതി എ എം യു വൈസ് ചാന്‍സിലറുമായി കൂടികാഴ്ച നടത്തി. മൂന്ന് വിദ്യാര്‍ഥികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കൊവിഡ് ഇതിനകം തന്നെ സാധാരണക്കാരുടെ ജീവിതം താറുമാറാക്കി. വ്യവസായം എല്ലാം രാജ്യത്ത് താറുമാറായ അവസ്ഥയിലാണ്. എല്ലാവരും ഈ വൈറസിനെതിരേ പോരാടുന്ന സമയത്താണ് ഇവര്‍ സി എ എ വിരുദ്ധ പ്രക്ഷേഭത്തിന് ആക്കം കൂട്ടുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ഖുറേഷി പറഞ്ഞു. ഈ അവസരത്തില്‍ സര്‍ക്കാറിനെ പിന്തുണക്കണമെന്നും ഖുറേഷി ജനങ്ങളോട് ആവശ്യപ്പെട്ടു.

അലിഗഡ് ഒരു വിദ്യാഭ്യാസ ക്ഷേത്രമാണ്. ഒരുകാലത്ത് മുസ്ലിം വിദ്യാഭ്യാസത്തിന്റെ ചിഹ്നമായിരുന്നു. എന്നാല്‍ ഇന്ന് അതിന്റെ പേരിനെ കളങ്കപ്പെടുത്താന്‍ ദേശവിരുദ്ധരുടെ താവളമായി മാറുയെന്നും ഖുറേഷി ആരോപിച്ചു. അതേസമയം, ഈ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിന് ഒരു വിദ്യാര്‍ഥിക്കും അനുമതി നല്‍കിയിട്ടില്ലെന്ന് അലിഗഡ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ താരിഖ് മന്‍സൂര്‍ പറഞ്ഞു. അതേസമയം, ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ അഭിഭാഷകനെതിരേ നടപടിയെടുക്കമെന്ന് ആഗ്ര സോണ്‍ ഡി ജി പി പറഞ്ഞു.

Latest