Connect with us

National

പദ്മ അവാര്‍ഡ്: ആദിത്യ താക്കറെയെ ചെയര്‍മാനാക്കി സമിതി രൂപീകരിച്ച് മഹാരാഷട്ര സര്‍ക്കാര്‍; എതിര്‍ത്ത് ബി ജെ പി

Published

|

Last Updated

മുംബൈ| ആദിത്യ താക്കറെയെ ചെയര്‍മാനാക്കി പദ്മ അവാര്‍ഡിനായി പേര് നിര്‍ദേശിക്കാന്‍ പാനല്‍ രൂപീകരിച്ച് മഹാരാഷട്ര സര്‍ക്കാര്‍. ഈ തീരുമാനത്തിനെതിരേ ബി ജെ പി രംഗത്തെത്തിയോടെ സംഭവം വിവദമായി.

ആദിത്യ താക്കറെ ഈ സ്ഥാനത്തിന് അനുയോജ്യനല്ല. അദ്ദേഹം നിലവില്‍ കോടതി കേസ് അഭിമൂഖീകരിക്കുന്നുണ്ടെന്ന് ബി ജെ പി ആരോപിച്ചു. മന്ത്രിയുടെ പ്രായവും പരിജ്ഞാനവും അടിസ്ഥാനമാക്കി ഈ നീക്കം അടിസ്ഥാനരഹിതമാണെന്നും സുശാന്ത് സിംഗിന്റെ മരണത്തില്‍ ആദിത്യ താക്കറെയുടെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെന്നും ബി ജെ പി നേതാവ് പ്രവീണ്‍ ദരേക്കര്‍ പറഞ്ഞു. അദ്ദേഹത്തെ ഈ സമതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും ദരേക്കര്‍ പറഞ്ഞു.

അതേസമയം, ഈ തീരുമാനം അത്ഭുതപ്പെടുത്തുന്നതാണെന്ന് എന്‍ സി പി നേതാവ് ശരദ് പവാര്‍ പറഞ്ഞു. മന്ത്രിസഭയില്‍ നിന്ന് മുതിര്‍ന്ന ആരെയെങ്കിലും സമിതിയെ നയിക്കാന്‍ നിയോഗിക്കണമെന്ന് പവാര്‍ ശിവസേനയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. കമ്മിറ്റി തിരഞ്ഞെടുക്കുന്ന പേരുകള്‍ ജനുവരി 26 ന് പുറത്ത് വിടും. ഒമ്പത് പേരടങ്ങുന്ന കമ്മിറ്റിയെ നയിക്കുന്നത് ആദിത്താക്കറെയാണ്.

Latest