National
സുതാര്യമായ നികുതി സമര്‍പ്പണം, സത്യസന്ധര്‍ക്ക് ആദരം; പുതിയ നികുതി പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
ന്യൂഡല്‍ഹി| രാജ്യത്തെ സത്യസന്ധരായ നികുതിദായകരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ നികുതി പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചു. നികുതി പിരിവ് നടപടികള്‍ ലളിതവും സുതാര്യവുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്ലാറ്റ്‌ഫോം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്.
സുതാര്യമായ നികുതി സമര്‍പ്പണം, സത്യസന്ധര്‍ക്ക് ആദരം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ നികുതി പരിഷ്‌കാരങ്ങള്‍ രാജ്യത്ത് ഇത് വരെ നികുതി അടച്ച രീതിയെ മാറ്റും. വലിയ പരിഷ്‌കാരങ്ങളാണ് ഇ പദ്ധതിയിലൂടെ നടപ്പാക്കാന്‍ പോകുന്നതെന്നും മോദി പറഞ്ഞു.
ഫേസ് ലെസ് ഇ അസസ്‌മെന്റ്, ഫേസ്ലെസ് അപ്പീല്‍, ടാക്‌സപെയേഴ്‌സ് ചാര്‍ട്ടര്‍ തുടങ്ങിയ ഈ പ്ലാറ്റ്‌ഫോമിലുണ്ടെന്നും ഫെയ്‌സ്ലെസ് അസസ്‌മെന്റ്, ടാക്‌സ്‌പെയേഴ്‌സ് ചാര്‍ട്ടര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഫെയ്‌സ് ലെസ് അപ്പീല്‍ സെപ്തംബര്‍ 25 മുതല്‍ ലഭ്യമാവുമെന്നും മോദി കൂട്ടിചേര്‍ത്തു.
ഫേസ് ലെസ് ഇ അസസ്‌മെന്റ് ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെയുളഅള സംവിധാനമാണ്. നിലവില്‍ അതാത് ജില്ലകളിലെ ഉദ്യോഗസ്ഥരെയാണ് അതിന് നിയോഗിച്ചിരുന്നത്. പുതിയ പദ്ധതി പ്രകാരം അവ ഒഴിവാക്കി കംപ്യൂട്ടര്‍ അല്‍ഗരിതം ഉപയോഗിച്ചായിരിക്കും നടപ്പാക്കുക.