Techno
ഐഫോണ്‍ 12 പുറത്തിറക്കല്‍ ഒക്ടോബറിലേക്ക് നീട്ടുന്നു

ന്യൂയോര്‍ക്ക് | ഏറ്റവും പുതിയ ഐഫോണ്‍ 12 സീരീസ് പുറത്തിറക്കുന്ന ചടങ്ങ് ഒക്ടോബറിലേക്ക് മാറ്റിയേക്കും. നേരത്തേ സെപ്തംബറില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. പുറത്തിറക്കി ഒരാഴ്ചക്കുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
അതേസമയം, ഐഫോണ്‍ 12 പ്രോയുടെ പ്രി ഓര്‍ഡറും ഉപഭോക്താക്കള്‍ക്ക് ലഭിക്കലും നവംബറിലേ ആരംഭിക്കൂ. സാധാരണ സെപ്തംബറിലാണ് ആപ്പിള്‍ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കാറ്. കൊവിഡ്- 19 ആ സമ്പ്രദായത്തിനും മാറ്റം വരുത്തുകയാണ്.
ഒക്ടോബര്‍ 12ന് തുടങ്ങുന്ന ആഴ്ചയിലാകും ഐഫോണ്‍ 12 അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതാനും ആഴ്ചകള്‍ വൈകുമെന്ന് മാത്രമാണ് ആപ്പിള്‍ നേരത്തേ അറിയിച്ചിരുന്നത്. കൊവിഡ് വ്യാപനം കാരണം ആഗോള വിതരണ ശൃംഖലയിലെ തടസ്സവും ഉത്പാദനത്തിലെ പ്രശ്‌നങ്ങളും ആപ്പിള്‍ നേരിട്ടിരുന്നു.
---- facebook comment plugin here -----