Connect with us

National

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പി വി രാമാനുജം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

Published

|

Last Updated

റാഞ്ചി| മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യാ റാഞ്ചി ബ്യൂറോ ചീഫുമായിരുന്ന പി വി രാമാനുജ(55)ത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടക്ക്, ഡല്‍ഹി, റാഞ്ചി എന്നിവിടങ്ങളിലായി പിടിഐയുടെ വിവിധ തസ്തികകളില്‍ 35 വര്‍ഷം രാമാനുജം സേവനമുഷ്ടിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, ഇന്ന് റാഞ്ചിയില്‍ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. രാമാനുജത്തിന്റെ മരണത്തില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ഡെ എന്നിവര്‍ അനുശോചനം അറിയച്ചു.

മാധ്യമപ്രവര്‍ത്തന രംഗത്ത് രാമാനുജത്തിന്റെ അകാലമരണം വലിയ നഷ്ടമായിരിക്കുമെന്ന് സോറന്‍ അനുശോചിച്ചു. പത്രപ്രവര്‍ത്തനത്തിലെ രാമാനുജത്തിന്റെ ദീര്‍ഘകാല പരിചയസമ്പത്ത് മാധ്യമപ്രവര്‍ത്തകരെ പ്രചോദിപ്പിക്കാന്‍ സഹായിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. പിടിഐയിലെ സഹപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു. മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും സന്നദ്ധനായ നിസ്വാര്‍ഥനായ വ്യക്തിയായിരുന്നു രാമാനുജം എന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു.

Latest