Connect with us

National

ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഫാര്‍മസിയുമായി ആമസോണ്‍

Published

|

Last Updated

ബെംഗളൂരു| ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഫാര്‍മസി ആരംഭിക്കുമെന്ന് ആമസോണ്‍. വ്യവസായ വിപണയില്‍ തങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ നീക്കമാണ് ഈ കൊമേഴ്‌സ് ഭീമമന്‍മാരുടെ ലക്ഷ്യം. ആമസോണ്‍ ഫാര്‍മസി എന്ന കൗണ്ടര്‍ കുറിപ്പടി അടിസ്ഥാനമാക്കിയുള്ള മരുന്നുകള്‍, അടിസ്ഥാന ആരോഗ്യ ഉപകരണങ്ങള്‍, പരമ്പരാഗത ഇന്ത്യന്‍ ഹെര്‍ബല്‍ മരുന്നുകള്‍ എന്നിവ നല്‍കുമെന്ന് കമ്പനി അറിയിച്ചു.

ആമസോണിന്റെ എതിരാളികളായ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ട്, മുകേഷ് അംബാനിയുടെ ജിയോമാര്‍ട്ട്, മറ്റ് നിരവധി ഓണ്‍ലൈന്‍ സംരംഭങ്ങള്‍ എന്നിവരുമായി വര്‍ധിച്ചുവരുന്ന മത്സരത്തിനിടക്കാണ് ആമസോണിന്റെ പുതിയ നീക്കം.

കഴിഞ്ഞ മാസം ഇന്ത്യയില്‍ 10 പുതിയ വെയര്‍ഹൈസുകള്‍ തുറന്ന് വാഹന ഇന്‍ഷുറന്‍സ് നല്‍കാന്‍ കമ്പനി തീരുമാനിച്ചിരുന്നു. ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് മദ്യം ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതിന് ആമസോണ്‍ അനുമതി തേടിയിട്ടുണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

അതേസമയം, ഇ ഫാര്‍മസികള്‍ക്കെതിരേ നിരവധി വ്യാപാര ഗ്രൂപ്പുകള്‍ പ്രതിഷേധം തുടരുമ്പോഴും എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഓണ്‍ലൈന്‍ കമ്പനികള്‍ പറയുന്നു. ഇ ഫാര്‍മസികള്‍ പരിശോധനയില്ലാതെ മരുന്നുകള്‍ വില്‍ക്കുന്നതിന് കാരണമാകുമെന്നും സര്‍ക്കാറുമായുള്ള ആമസോണിന്റെ നീക്കത്തിനെതിരേ പ്രതിഷേധം നടത്തുമെന്നും വ്യാപാരികള്‍ കൂട്ടിചേര്‍ത്തു.