Connect with us

Kozhikode

മഴവിൽ പ്രൈം അസംബ്ലി ഇന്ന്; കാന്തപുരം ഉദ്ഘാടനം ചെയ്യും

Published

|

Last Updated

കോഴിക്കോട് | രാജ്യത്തിൻ്റെ എഴുപത്തിനാലാമത് സ്വതന്ത്ര്യദിന ഘോഷത്തിൻ്റെ ഭാഗമായി മഴവിൽ പ്രൈം അസംബ്ലി ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ഒൺലൈൻ സംവിധാനത്തിൽ നടക്കും. കേരളത്തിലെ ഏഴായിരം ഗ്രാമങ്ങളിലെ രണ്ട് ലക്ഷം കുടുംബങ്ങളിലെ കുട്ടികൾ അസംബ്ലിയിൽ പങ്കെടുക്കും. ഒമ്പത് വയസ് മുതൽ പതിനഞ്ചു വയസു വരെയുള്ള കുട്ടികളുടെ കൂട്ടായ്മയാണ് മഴവിൽ.
അഹിംസയും, ആത്മധൈര്യവും, ആശയപ്പോരാട്ടങ്ങളുമായി ഒരുങ്ങിയിറങ്ങിയവരാണ് ബ്രിട്ടീഷ് അധിനിവേശത്തിന്റെ അസ്തമയം സാധ്യമാക്കിയത്.

ചരിത്രം ജനാധിപത്യ പോരാളികൾക്കുള്ള പാഠപുസ്തകമാണ്.
ആശയങ്ങളെ ആയുധമാക്കി ജനാധിപത്യത്തിന്റെ പ്രതീക്ഷയുള്ള പുലരിക്കായി കൈകോർക്കുകയാണ് മഴവിൽ കൂട്ടുകാർ പ്രൈം അസംബ്ലിയിലൂടെ സാധ്യമാക്കുന്നത്.
പ്രൈം അസംബ്ലി ഇന്ത്യൻ ഗ്രാൻറ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്ത് രാജ്യത്തോട് സംവദിക്കും. ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് പി വിജയൻ ഐ പി എസ് മുഖ്യാത്ഥിയായി കുട്ടികളുമായി സംസാരിക്കും. എസ് എസ് എഫ് സംസ്ഥാന അധ്യക്ഷൻ സി കെ റാഷിദ് ബുഖാരി സ്വാതന്ത്ര്യ ദിന സന്ദേശം നൽകും. മഴവിൽ സംഘം കൂട്ടുകാരുടെ നേതൃത്വത്തിൽ സന്ദേശം, പ്രതിജ്ഞ, ദേശഭക്തി ഗാനം, മഴവിൽ ഗാനം, ദേശീയ ഗാനം എന്നിവയും നടക്കുന്നതാണ്. പ്രൈം അസംബ്ലി യുടെ സംപ്രേഷണം യൂട്യൂബ് ചാനലായ Mazhavil TV, Madrassa Media എന്നിവയിലൂടെ. വീഡിയോ ലിങ്ക്: https://youtu.be/-sWM9jt2fFM, https://www.youtube.com/madrasamedia