Connect with us

Ongoing News

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് എം എസ് ധോണി

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

[irp]

“ക്രിക്കറ്റിലുണ്ടായിരുന്ന 1929 മണിക്കൂറുകളില്‍ നിങ്ങള്‍ നല്‍കിയ കലവറയില്ലാത്ത സ്‌നേഹത്തിനും പിന്തുണക്കും നന്ദി പറയുന്നു. ഞാന്‍ വിരമിച്ചതായി പരിഗണിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.”- ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറഞ്ഞു.

[irp]

എന്നാല്‍, ക്രിക്കറ്റിന്റെ ഏതൊക്കെ ഫോര്‍മാറ്റുകളില്‍ നിന്നാണ് വിരമിക്കുന്നതെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. യു എ ഇയില്‍ നടക്കുന്ന ഐ പി എല്‍ 2020ല്‍ അദ്ദേഹം കളിക്കുമെന്നാണ് കരുതുന്നത്. ഇന്ന് രാവിലെ അദ്ദേഹം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലന ക്യാമ്പിലെത്തിയിരുന്നു.

2004-ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ധോണിയുടെ അരങ്ങേറ്റം. ആദ്യ മത്സരത്തിൽ ഗോൾഡൻ ഡക്കായി മടക്കം. പക്ഷേ അത് വരാനിരിക്കുന്ന വിജയങ്ങളുടെ മുന്നോടിയായിരുന്നു എന്ന് ക്രിക്കറ്റ് ലോകം വെെകാതെ തിരിച്ചറിഞ്ഞു. പിന്നീട് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലേക്ക് വളരുകയായിരുന്നു ക്യാപ്റ്റൻ കൂൾ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ധോണി.

ധോണിയുടെ കീഴിൽ ‍ഇന്ത്യൻ ടീം ട്വന്റി 20 ലോകകപ്പ്(2007) കിരീടം നേടി. 2008 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ആസ്ട്രേലിയയിൽ നടന്ന സി.ബി. സീരീസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ടേലിയയെ തോല്പിച്ച് ജേതാക്കളായി.ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വർഷത്തിന് ശേഷം 2011 – ൽ ലോകകപ്പ് കിരീടം നേടിയത്. 91 റൺസാണ് ഫൈനലിൽ ധോണിയുടെ നേട്ടം. ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കി.

2013 ലെ ഹൈദരാബാദ് ടെസ്റ്റിൽ ഓസീസിനെ തോൽപ്പിച്ചതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങൾ കരസ്ഥമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ബഹുമതി നേടി. സൗരവ് ഗാംഗുലിയുടെ റെക്കോർഡ് പിൻതള്ളി 22 ടെസ്റ്റിലാണ് ധോണി ക്യാപ്റ്റനായുള്ള ഇന്ത്യൻ ടീം വിജയിച്ചത്.

350 ഏകദിനങ്ങള്‍ കളിച്ച അദ്ദേഹം 50.57 ശരാശരിയില്‍ 10773 റണ്‍ നേടിയിട്ടുണ്ട്. 10 സെഞ്ചുറികളും 73 അര്‍ദ്ധ സെഞ്ചുറികളും പേരിലുണ്ട്. 98 ട്വന്റി-20 മത്സരങ്ങളില്‍ നിന്നായി 37.60 ശരാശരിയില്‍ 1617 റണ്‍സ് നേടി. രണ്ട് അര്‍ദ്ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.

2017 ൽ ഇന്ത്യൻ ഗവണ്മെന്റ് ധോണിയെ പതമഭൂഷൺ നൽകി ആദരിച്ചു.സെവൻ എന്ന വസ്ത്രനിർമ്മാണ ശൃംഖലയുടെ ഉടമസ്ഥനാണ്.ചെന്നെെയിൻ എഫ്സിയുടെ സഹ ഉടമസ്ഥനുമാണ്.

ധോണിയുടെ ബാറ്റിംഗ് കരിയർ
M Inn NO Runs HS Avg BF SR 100 200 50 4s 6s
Test 90 144 16 4876 224 38.09 8248 59.12 6 1 33 544 78
ODI 350 297 84 10773 183 50.58 12303 87.56 10 0 73 826 229
T20I 98 85 42 1617 56 37.6 1282 126.13 0 0 2 116 52
IPL 190 170 65 4432 84 42.21 3215 137.85 0 0 23 297 209
ബൗളിംഗ് കരിയർ
M Inn B Runs Wkts BBI BBM Econ Avg SR 5W 10W
Test 90 7 96 67 0 0/1 0/1 4.19 0.0 0.0 0 0
ODI 350 2 36 31 1 1/14 1/14 5.17 31.0 36.0 0 0
T20I 98
IPL 190

Latest