First Gear
മഹീന്ദ്ര ഥാര്‍ 2020 ഒക്ടോബറില്‍ ഇറങ്ങും
ന്യൂഡല്‍ഹി | മഹീന്ദ്രയുടെ ഏറ്റവും പുതിയ ഥാര്‍ മോഡല്‍ ഒക്ടോബറില്‍ ഇറങ്ങും. അടുത്ത തലമുറ ഥാര്‍ എന്നാണ് മഹീന്ദ്ര ഇതിനെ വിശേഷിപ്പിക്കുന്നത്. പരിഷ്‌കരിച്ച ഡീസല്‍ എന്‍ജിന് പുറമെ പെട്രോള്‍ എന്‍ജിനിലും ഈ മോഡല്‍ ഇറങ്ങും.
ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, കണ്ടംബററി കാബിന്‍ തുടങ്ങിയവയടക്കം നിരവധി സവിശേഷതകളുണ്ട്. ആത്മനിര്‍ഭര്‍ത (സ്വയംപര്യാപ്തത) എന്ന മുദ്യാവാക്യത്തിന് ഉദാഹരണമാണ് ഥാര്‍ 2020 എന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. രാജ്യത്ത് തന്നെയാണ് ഈ മോഡല്‍ രൂപകലപ്‌ന ചെയ്തതും വികസിപ്പിച്ചതും. മാത്രമല്ല, പ്രധാന ഘടകങ്ങളെല്ലാം രാജ്യത്ത് നിന്ന് തന്നെയാണ് ലഭ്യമാക്കിയത്.
ഒക്ടോബര്‍ രണ്ടിനാണ് പുതിയ ഥാര്‍ ഇറങ്ങുക. ആ തീയതിയില്‍ തന്നെയാണ് ബുക്കിംഗ് ആരംഭിക്കുക. സിക്‌സ് സ്പീഡ് ടോര്‍ക് ഓട്ടോമാറ്റിക് കണ്‍വര്‍ട്ടറും സിക്‌സ് സ്പീഡ് മാന്വലും ലഭ്യമാകും. ആറ് തരത്തിലാണ് റൂഫ് തയ്യാറാക്കിയത്. മൂന്ന് നിറങ്ങളിലും ലഭിക്കും.