Connect with us

Malappuram

ഓർഡർ ചെയ്തത് പവർ ബേങ്ക്; ലഭിച്ചത് മൊബൈൽ ഫോൺ, സത്യസന്ധതക്ക് ആമസോണിന്റെ സമ്മാനം

Published

|

Last Updated

മലപ്പുറം | ആമസോണിലൂടെ 1400 രൂപയുടെ ഒരു പവർ ബേങ്ക് ഓർഡർ ചെയ്ത മലപ്പുറം കോട്ടക്കൽ എടരിക്കോട് സ്വദേശി നബീൽ നാശിദിന് ലഭിച്ചത് 8000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ. പിശക് ഉടൻ ആമസോണിനെ അറിയിച്ച നബീയിന്റെ സത്യസന്ധതയെ അഭിനന്ദിച്ച ആമസോൺ മൊബൈൽ ഫോൺ തന്നോട് എടുത്തോളൂ എന്ന് പറയുകയും ചെയ്തു.


ഈ മാസം പത്തിനാണ് നബീൽ ആമസോണിൽ പവർ ബേങ്ക് ഓർഡർ ചെയ്തത്. ഇതിനു പകരം നബീലിന് ഇന്നലെയാണ് ഫോൺ ലഭിച്ചത്. ഓൺലൈൻ വ്യാപാരത്തിലെ ചതിക്കുഴികൾ ഇതിനുമുമ്പ് വാർത്തയായിട്ടുണ്ടെങ്കിലും ഇത്തരം സംഭവം അപൂർവമാണ്. സംഭവത്തിന് പിന്നാലെ ആമസോൺ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.