Covid19
കൊവിഡ് ലോക്ക്ഡൗണ്‍ കാരണം 50 ശതമാനം യുവജനങ്ങളും വിഷാദത്തിലും ഉത്കണ്ഠയിലും
ജോലി നഷ്ടം, ശീലിച്ചുവന്നതില്‍ നിന്ന് വ്യത്യസ്തമായി ദീര്‍ഘസമയം ജോലി ചെയ്യുക, സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കങ്ങളില്‍ നിന്നും മാറി വ്യത്യസ്ത രീതിയില്‍ ജീവിക്കേണ്ടി വരിക തുടങ്ങിയ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്ന ലോക്ക്ഡൗണ്‍ കാരണം യുവജനങ്ങളില്‍ പകുതിപേരും വിഷാദത്തിലും ഉത്കണ്ഠയിലുമാണെന്ന് റിപ്പോര്‍ട്ട്. വ്യാപക ലോക്ക്ഡൗണില്‍ നിന്ന് പല രാജ്യങ്ങളും പിന്‍മാറിയിട്ടുണ്ടെങ്കിലും പ്രാദേശികമായും കമ്പനി അടിസ്ഥാനത്തിലുമെല്ലാം ഇപ്പോഴും ലോക്ക്ഡൗണും യാത്രാനിബന്ധനകളും നിലനില്‍ക്കുന്നുണ്ട്.
യുവജനങ്ങളില്‍ രണ്ടില്‍ ഒരാള്‍ ഉത്കണ്ഠ, വിഷാദരോഗം എന്നിവയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുവെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ എല്‍ ഒ) നടത്തിയ ആരോഗ്യ സര്‍വേയില്‍ പറയുന്നു. കൊവിഡിന്റെ ഫലമെന്നോണമാണ് 17 ശതമാനം ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്നത്. 112 രാജ്യങ്ങളിലെ 12000 പ്രതികരണങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.
ഇവരില്‍ അധികവും വിദ്യാസമ്പന്നരും ഇന്റര്‍നെറ്റ് ലഭ്യതയുള്ളവരുമാണ്. 18- 29 പ്രായക്കാരിലായിരുന്നു സര്‍വേ. തൊഴില്‍, വിദ്യാഭ്യാസം, മാനസികാരോഗ്യം, സാമൂഹികപരമായ ക്ഷേമം തുടങ്ങിയവയാണ് പ്രധാനമായും ആരാഞ്ഞത്.