Techno
വാട്ട്‌സാപ്പില്‍ പുതിയതും വരാനിരിക്കുന്നതുമായ 11 ഫീച്ചറുകള്‍
ന്യൂയോര്‍ക്ക് | ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പില്‍ പുതുതായി ചേര്‍ത്തതും സമീപഭാവിയില്‍ ചേര്‍ക്കാനിരിക്കുന്നതുമായ 11 ഫീച്ചറുകളെ കുറിച്ച് അറിയാം.
1. 50 പേരോട് ഒരേസമയം വീഡിയോ ചാറ്റ് നടത്താം. മെസഞ്ചര്‍ റൂമിന്റെ സഹായത്തോടെയാകും ഇത്. വെബ്, ഡെസ്‌ക്ടോപ് വേര്‍ഷനിലാണ് ലഭ്യമാകുക.
2. വ്യത്യസ്ത ഫോണുകളിലായി ഒരേസമയം ചാറ്റ് നടത്താന്‍ സാധിക്കുന്ന മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട്. ഏത് അക്കൗണ്ട് ഉപയോഗിച്ചാണോ ലോഗ് ഇന്‍ ചെയ്തത് ആ അക്കൗണ്ടുള്ള ഫോണിലെല്ലാം മെസ്സേജ് ലഭിക്കും.
3. പുതിയ ആന്‍ഡ്രോയ്ഡ് ബീറ്റ വേര്‍ഷനില്‍ 138 പുതിയ ഇമോജികള്‍.
4. ഗ്രൂപ്പ് ചാറ്റിന് പെര്‍മനന്റ് മ്യൂട്ട് സ്വിച്ച്
5. പുതിയ കോണ്ടാക്ടുകള്‍ തത്സമയം ചേര്‍ക്കാന്‍ ക്യു ആര്‍ കോഡ്
6. തത്സമയ ചാറ്റിന് ആനിമേറ്റഡ് സ്റ്റിക്കറുകള്‍
7. വാട്ട്‌സാപ്പ് ഗ്രൂപ്പ് കോളില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളയാളെ ഫോക്കസ് ചെയ്യാം
8. വാട്ട്‌സാപ്പ് വെബിലും ഡാര്‍ക് മോഡ്
9. ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കും വാട്ട്‌സാപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാം
10. ഗ്രൂപ്പ് വീഡിയോ കാളില്‍ പങ്കാളികളെ എളുപ്പം ലഭിക്കുന്നതിന് വീഡിയോ ഐകണ്‍
11. കോണ്ടാക്ട് ഷോര്‍ട്ട്കട്ട്, മികച്ച വോയ്‌സ് ഓവര്‍, പുതിയ ചാറ്റ് ബബ്ള്‍