Covid19
16 ദിവസത്തിനിടെ അസമില്‍ വര്‍ധിച്ചത് 40 ശതമാനം കൊവിഡ് കേസുകള്‍
ഗുവാഹത്തി| കഴിഞ്ഞ 16 ദിവസത്തിനിടെ അസമില്‍ 40 ശതമാനം കൊവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 76,875 കോസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 47.62 ശതമാനവും കഴിഞ്ഞ 16 ദിവസത്തിനുള്ളിലാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഈ മാസം ഒന്ന് മുതല്‍ 16 വരെ 36,606 കേസുകളാണ് പുതുതായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതെന്ന് അസം ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,317 പുതിയ പോസീറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
കംറൂപ് ജില്ലയില്‍ 233 കേസുകളും ചച്ചാര്‍ ജില്ലയില്‍ 161 കേസുകളും ദിബുര്‍ഗഡ് ജില്ലയില്‍ 133 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 20,367 പരിശോധനകള്‍ നടത്തിയെന്ന് ആരോഗ്യമന്ത്രി ഡോയ ബിമാന്ത ബിശ്വ ശര്‍മ പറഞ്ഞു.
സംസ്ഥാനത്ത് പോസീറ്റീവ് കേസ് റേറ്റ് 6.46 ശതമാനമാണ്. ഞായറാഴ്ച മാത്രം ഇവിടെ ഏഴ് കൊവിഡ് മരണങ്ങളുണ്ടായി. ഇതോടെ മരണസംഖ്യ 189 ആയി ഉയര്‍ന്നു. ഈ മാസം ഒന്നിന് 91 രോഗികളാണ് കൊവിഡ് ബാധിച്ച് അസമില്‍ മരിച്ചതെന്നും മന്ത്രി പറഞ്ഞു.