Connect with us

International

സബ്രീന സിംഗ് കമലാ ഹാരിസിന്റെ പ്രസ് സെക്രട്ടറി

Published

|

Last Updated

വാഷിംഗ്ടൺ| ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രസ് സെക്രട്ടറിയായി ഇന്തോ-അമേരിക്കൻ വംശജയായ സബ്രീന സിംഗിനെ നിയമിച്ചു. സെനറ്റർ കമലാ ഹാരിസാണ് രണ്ട് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥികളുടെ വക്താവായിരുന്ന സബ്രീന യെ തിരഞ്ഞെടുത്തത്. മുൻ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥികളായിരുന്ന ന്യൂജേഴ്‌സി സെനറ്റർ കോറി ബുക്കർ, ന്യൂയോർക്ക് മുൻ മേയർ മൈക്ക് ബ്ലൂംബെർഗ് എന്നിവരുടെ വക്താവായിരുന്നു 32കാരിയായ സബ്രീന സിംഗ്.

നേരത്തേ ഡെമോക്രാറ്റിക് നാഷനൽ കമ്മിറ്റിയുടെ വക്താവായിരുന്ന സബ്രീന ലോസ് ഏഞ്ചൽസിലാണ് താമസിക്കുന്നത്.  യു എസിലെ ഇന്തോ-അമേരിക്കൻ സമൂഹത്തിന്റെ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ ഇന്ത്യാ ലീഗ് ഓഫ് അമേരിക്കയിലെ സർദാർ ജെ ജെ സിംഗിന്റെ ചെറുമകളാണ്.

കഴിഞ്ഞ ആഴ്ചയാണ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി 77 കാരനായ ജോ ബിഡൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി കമലാ ഹാരിസിനെ തിരഞ്ഞെടുത്തത്.