National
മധ്യേന്ത്യയിൽ അടുത്ത 24 മണിക്കൂറിനിടെ മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ന്യൂഡൽഹി| വടക്കൻ ഛത്തീസ്ഗഢ്, കിഴക്കൻ മധ്യപ്രദേശ്, പടിഞ്ഞാറൻ മധ്യപ്രദേശ്, രാജസ്ഥാൻ, തെക്കൻ ഗുജറാത്ത് എന്നിവിടങ്ങളിൽ അടുത്ത 24 മണിക്കൂറിനിടെ മിന്നൽ പ്രളയ സാധ്യയയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ജലക്കമ്മീഷനും പ്രളയ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അടുത്ത രണ്ട് ദിവസങ്ങളിൽ ഉത്തരാഖണ്ഡിലും കിഴക്കൻ രാജസ്ഥാനിലും തീവ്രമോ അതി തീവ്രമോ ആയ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ വ്യാപകമായി ഒറ്റപ്പെട്ട കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ഐ എം ഡി അറിയിച്ചു. ഛത്തിസ്ഗഡിൽ കനത്ത മഴ തുടരുകയാണ്. സുക്മ ജില്ലയുടെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായി. നദികളിലെയും അഴുക്കുചാലുകളിലെയും ജലനിരപ്പ് ഉയർന്നതിനാൽ സാധാരണജീവിതം താറുമാറായി.
---- facebook comment plugin here -----