Connect with us

Techno

റിയല്‍മി സി12, സി15 മോഡലുകള്‍ ഇന്ത്യയില്‍ ഇറക്കി

Published

|

Last Updated

ന്യൂഡല്‍ഹി | റിയല്‍മിയുടെ പുതിയ ബജറ്റ് ഫോണുകളായ സി12, സി15 എന്നിവ ഇന്ത്യയില്‍ ഇറക്കി. കഴിഞ്ഞ മാസം ഇറക്കിയ സി11 മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പുകളാണിവ. റിയല്‍മി സി സീരീസില്‍ ക്വാഡ് ക്യാമറകളും 4ജിബി വരെയുള്ള റാമും അവതരിപ്പിച്ചിരിക്കുകയാണ് റിയല്‍മി. ഇന്തോനേഷ്യയിലാണ് ഈ മോഡല്‍ ആദ്യമായി ഇറക്കിയിരുന്നത്.

റിയല്‍മി സി12ന് (3ജിബി+32ജിബി) 8,999 രൂപയാണ് വില. സി15ന് (3ജിബി+32ജിബി) 9,999 രൂപയാണ് വില. 4ജിബി+64ജിബി മോഡലിന് 10999 രൂപയാകും. പവര്‍ ബ്ലൂ, പവര്‍ സില്‍വര്‍ നിറങ്ങളില്‍ രണ്ട് ഫോണുകളും ലഭ്യമാകും. സി12 ഈ മാസം 24നും സി15 ഈ മാസം 27നുമാണ് ഫ്ളിപ്കാര്‍ട്ടിലും റിയല്‍മി.കോമിലും ലഭ്യമാകുക. സി12 സാധാരണ ഷോപ്പുകളിലെത്തുക ആഗസ്റ്റ് 31നാണ്. സി15 സെപ്തംബര്‍ മൂന്നിനും.

ക്വാഡ് റിയര്‍ ക്യാമറ, 6000 എം എ എച്ച് ബാറ്ററി, 18 വാട്ട് ക്വിക്ക് ചാര്‍ജ് തുടങ്ങിയവയാണ് സി15ന്റെ പ്രധാന സവിശേഷതകള്‍. ആറര ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ ഉണ്ടാകും. എട്ട് മെഗാ പിക്‌സല്‍ സെന്‍സര്‍ ആണ് സെല്‍ഫിക്കുണ്ടാകുക. ഫിംഗര്‍പ്രിന്റ് സെന്‍സറുമുണ്ടാകും.

Latest