Connect with us

Business

ടിക്ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ ഒറാക്കിളും

Published

|

Last Updated

ന്യൂയോര്‍ക്ക് | ചൈനീസ് ആപ്പായ ടിക്ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ ഒറാക്കിള്‍ കോര്‍പറേഷനും രംഗത്ത്. ടിക്ടോക്ക് ഉടമസ്ഥരായ ബൈറ്റ്ഡാന്‍സുമായി ഒറാക്കിള്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തേ മൈക്രോസോഫ്റ്റും ട്വിറ്ററും സമാന ഇടപാടിന് രംഗത്തെത്തിയിരുന്നു.

അമേരിക്കക്ക് പുറമെ കാനഡ, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലെയും ടിക്ടോക്കിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ ഒറാക്കിള്‍ തയ്യാറാണ്. ബൈറ്റ്ഡാന്‍സില്‍ നിലവില്‍ തന്നെ ഒറാക്കിളിന് ഓഹരിയുണ്ട്. ജനറല്‍ അറ്റ്‌ലാന്റിക്, സ്വീക്വിയ കാപിറ്റല്‍ എന്നിവയുമായി ചേര്‍ന്നാണ് ടിക്ടോക്ക് വാങ്ങാന്‍ ഒറാക്കിള്‍ രംഗത്തെത്തിയത്.

ടിക്ടോക്കിന്റെ ആഗോള പ്രവര്‍ത്തനം ഏറ്റെടുക്കാനാണ് മൈക്രോസോഫ്റ്റ് തയ്യാറെടുക്കുന്നത്. യൂറോപ്പിലെയും ഇന്ത്യയിലെയും പ്രവര്‍ത്തനം ഏറ്റെടുക്കുന്നത് സവിശേഷത പരിഗണനയിലുമുണ്ട്. എന്നാല്‍, അമേരിക്ക, കാനഡ, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ് എന്നിവയിലൊഴികെയുള്ള സ്വത്തുക്കള്‍ വില്‍ക്കേണ്ടതില്ല എന്ന നിലപാടിലാണ് ബൈറ്റ്ഡാന്‍സ്.

Latest