Techno
ജി മെയില്‍, ഗൂഗ്ള്‍ ഡ്രൈവ് അടക്കമുള്ള ഗൂഗ്ള്‍ സേവനങ്ങള്‍ക്ക് 'തളര്‍ച്ച'
ന്യൂയോര്‍ക്ക് | ജി മെയില്‍, ഗൂഗ്ള്‍ ഡ്രൈവ്, ഗൂഗ്ള്‍ ഡോക്‌സ് അടക്കമുള്ള ഗൂഗ്ള്‍ സേവനങ്ങള്‍ മെല്ലെപ്പോക്കില്‍. ഇന്ന് രാവിലെ മുതലാണ് ആഗോളതലത്തില്‍ തന്നെ ഉപയോക്താക്കള്‍ക്ക് ഈ സേവനങ്ങള്‍ മന്ദഗതിയിലായത്. ജിമെയിലില്‍ ഇമെയില്‍ അയക്കാനും ഗൂഗ്ള്‍ ഡ്രൈവില്‍ ഫയലുകള്‍ അപ്ലോഡ് ചെയ്യുന്നതിനും പ്രയാസം നേരിടുന്നതായി ഉപയോക്താക്കള്‍ പരാതിപ്പെട്ടു.
ഗൂഗ്ള്‍ ഡോക്‌സ്, ഗൂഗ്ള്‍ മീറ്റ് എന്നിവ ഉപയോഗിക്കുന്നവര്‍ കണക്ടിവിറ്റി പ്രശ്‌നങ്ങളും നേരിട്ടു. സേവനങ്ങള്‍ മന്ദഗതിയിലായതിന്റെ കാരണങ്ങള്‍ ഗൂഗ്ള്‍ അന്വേഷിക്കുന്നുണ്ട്. ഇതുസംബന്ധിച്ച കമ്പനിയുടെ വിശദീകരണം ഉടനെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജെമിയിലില്‍ ഇമെയിലിന് സാധിക്കുന്നില്ലെന്ന് ചിലര്‍ പരാതിപ്പെട്ടപ്പോള്‍, ഫയലുകള്‍ അറ്റാച്ച് ചെയ്യാനാകുന്നില്ലെന്നായിരുന്നു ചിലരുടെ പരാതി. ട്വിറ്ററില്‍ ജിമെയില്‍ എന്ന ഹാഷ്ടാഗ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രെന്‍ഡിംഗ് ആയി. രാവിലെ 9.30 മുതലാണ് ജിമെയില്‍ സംബന്ധിച്ച പരാതികള്‍ വ്യാപകമായി ഉയര്‍ന്നത്.