Connect with us

Socialist

മാപ്പുപറയാന്‍ അപ്പുറത്തു 'വീര' സവര്‍ക്കര്‍ ആയിരിക്കും എന്ന് വിചാരിച്ചിട്ടുണ്ടാകും

Published

|

Last Updated

സുപ്രീം കോടതി ജഡ്ജിമാരെ വിമര്‍ശിക്കുന്ന സാമൂഹികമാധ്യമത്തിലെ അഭിപ്രായപ്രകടനത്തില്‍ മാപ്പ് പറയില്ലെന്ന മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ നിലപാടാണ് ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ സുപ്രീം കോടതിയിലെ പ്രസ്താവന സാമൂഹിക മാധ്യമങ്ങളിലും അല്ലാതെയും അധികപേരും ഏറെ അഭിമാനത്തോടെ പങ്കുവെക്കുന്നുമുണ്ട്.

അത്തരത്തില്‍ ഫേസ്ബുക്കില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ് പങ്കുവെച്ച പോസ്റ്റ് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. മാപ്പുപറയാന്‍ അപ്പുറത്ത് “വീര”സവര്‍ക്കര്‍ ആയിരിക്കും എന്ന് വിചാരിച്ചിട്ടുണ്ടാകും എന്നാണ് കെ ജെ ജേക്കബ് കുറിച്ചത്. പക്ഷേ പ്രത്യക്ഷപ്പെട്ടത് മഹാത്മാ ഗാന്ധിയാണെന്നും വെറുതെയല്ല ഗാന്ധിയെ നേരത്തേ തീര്‍ത്തത് എന്നും അദ്ദേഹം പറയുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

https://www.facebook.com/kj.jacob.7/posts/10221809237595691