Connect with us

First Gear

ഹോണ്ട എക്‌സ് ബ്ലേഡ് ബി എസ്6ന്റെ വില വര്‍ധിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | എക്‌സ് ബ്ലേഡ് ബി എസ്6ന്റെ വില വര്‍ധിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. 576 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിംഗിള്‍ ഡിസ്‌ക് മോഡലിന് 106,687 രൂപയും ഡുവല്‍ ഡിസ്‌കിന് 110,968 രൂപയുമാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

കഴിഞ്ഞ മാസം ഇന്ത്യയില്‍ അവതരിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് ഈ ബൈക്കിന്റെ വില വര്‍ധിപ്പിച്ചത്. പേള്‍ സ്പാര്‍റ്റന്‍ റെഡ്, പേള്‍ ഇഗ്നിയസ് ബ്ലാക്, മാറ്റി ആക്‌സിസ് ഗ്രേ മെറ്റലിക്, മാറ്റി മാര്‍വല്‍ ബ്ലൂ മെറ്റലിക് നിറങ്ങളില്‍ ബൈക്ക് ലഭ്യമാണ്. സമകാലീന ശൈലിയില്‍ റോബോ മുഖഛായയിലുള്ള എല്‍ ഇ ഡി ഹെഡ്‌ലാംപ്, ആക്രമണോത്സുക കാഴ്ച തോന്നുന്ന ഇന്ധന ടാങ്ക് അടക്കമുള്ള സവിശേഷതകളുമുണ്ട്.

പുതിയ അപ്‌ഡേഷനില്‍ ഗ്രാഫിക്‌സും ചേര്‍ത്തിട്ടുണ്ട്. എന്‍ജിന്‍ ഓഫാക്കാനുള്ള സ്വിച്ചും ബാക്ക് വീലില്‍ ഡിസ്‌ക് ബ്രേക്കുമുണ്ട്. 160 സി സി സിംഗിള്‍ സിലിന്‍ഡര്‍ എന്‍ജിനാണുള്ളത്. എയര്‍ കൂള്‍ യൂനിറ്റ് എന്‍ജിനാണ്. അഞ്ച് ഗിയറുകളാണുള്ളത്.

---- facebook comment plugin here -----

Latest