Connect with us

Covid19

കൊവിഡ് വ്യാപനത്തിൽ കുറവ്; മാസ്‌ക് ധരിക്കണമെന്ന നിബന്ധന പിൻവലിച്ച് ബീജിംഗ്

Published

|

Last Updated

ബീംജിംഗ്| ചൈനയുടെ തലസ്ഥാനമായ ബീജിംഗിൽ ആളുകൾക്ക് പുറത്തിറങ്ങണമെങ്കിൽ മാസ്‌ക് ധരിക്കണമെന്ന നിബന്ധന പിൻവലിച്ച് സർക്കാർ. കഴിഞ്ഞ 13 ദിവസങ്ങളായി നഗരത്തിൽ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തതിനാൽ കൊറോണവൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തിയിട്ടുണ്ട്. എന്നാൽ വലിയൊരു വിഭാഗം ജനങ്ങളും മാസ്‌ക് ധരിച്ചാണ് ഇന്നും പുറത്തിറങ്ങിയത്. മാസ്‌ക് ധരിക്കുന്നതിലൂടെ കൂടുതൽ സുരക്ഷിതത്വം തോന്നുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഇത് രണ്ടാം തവണയാണ് ബീജിംഗിൽ മാസ്‌ക് ധരിക്കാനുള്ള മാർഗനിർദേശങ്ങളിൽ ആരോഗ്യ അധികൃതർ ഇളവ് നൽകുന്നത്.

മാസ്‌ക് ധരിക്കുക, നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിക്കുക, കൂട്ട പരിശോധന നടത്തുക എന്നിവയുൾപ്പെടെ പ്രാദേശിക നിയമങ്ങൾ കർശനമായി നടപ്പാക്കിയതാണ് രോഗം നിയന്ത്രിക്കുന്നതിൽ വിജയം കൈവരിക്കാൻ രാജ്യത്തിന് കഴിഞ്ഞതിന് പിന്നിലെന്ന് വിദഗ്ധർ പറയുന്നു.