Connect with us

First Gear

പാര്‍ക്കിംഗ് സ്ഥലവും കുറഞ്ഞ നിരക്കില്‍ ഇന്ധനവും ഇനി ഫോര്‍ഡ് കാറുകള്‍ പറഞ്ഞുതരും

Published

|

Last Updated

ന്യൂയോര്‍ക്ക് | ഒഴിഞ്ഞുകിടക്കുന്ന പാര്‍ക്കിംഗ് സ്ഥലവും കുറഞ്ഞ നിരക്കില്‍ ഇന്ധനം ലഭിക്കുന്ന കേന്ദ്രങ്ങളും സംബന്ധിച്ച് ഇനിമുതല്‍ ഫോര്‍ഡിന്റെ കാറുകള്‍ പറഞ്ഞുതരും. അനലിറ്റിക്‌സ് കമ്പനി ഇന്റിക്‌സുമായി സഹകരിച്ചാണ് ഫോര്‍ഡ് സംവിധാനം ഒരുക്കുന്നത്.

പരിഷ്‌കരിച്ച സിങ്ക് 4 ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമുള്ള ഫോര്‍ഡിന്റെ വാഹനങ്ങളിലാണ് ഈ സൗകര്യമുണ്ടാകുക. 150 രാജ്യങ്ങളിലെ ഇരുപതിനായിരം നഗരങ്ങളില്‍ സംവിധാനം ലഭിക്കും. ട്രാഫിക്, അപകടം, പാര്‍കിംഗ്, ചാര്‍ജിംഗ്, ഇന്ധന വിവരം തുടങ്ങിയവയാണ് ലഭിക്കുക.

മസ്താംഗ് മാക്-ഇ, ബ്രോങ്കോ ടു- ഫോര്‍ ഡോര്‍, എഫ്- 150 തുടങ്ങിയവയില്‍ സൗകര്യം ലഭിക്കും. ഒഴിവുള്ള പാര്‍ക്കിംഗ് സ്ഥലവും കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്ന ഇന്ധനവും സംബന്ധിച്ച് ടച്ച് സ്‌ക്രീനില്‍ വിവരം ലഭിക്കും. ടച്ച് സ്‌ക്രീനില്‍ തന്നെ നാവിഗേഷനുമുണ്ടാകും.

Latest