Connect with us

National

ബീഹാര്‍ തിരഞ്ഞെടുപ്പ്: ബിജെപി ദ്വിദ്വിന യോഗം ഇന്ന് ആരംഭിക്കും

Published

|

Last Updated

പട്‌ന| നവംബറില്‍ നടക്കാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കുന്നതിനുള്ള തന്ത്രം ആവിഷ്‌കരിക്കുന്നതിനായി ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയും മറ്റ് നേതാക്കളും ഇന്ന് നടക്കുന്ന ദ്വിദിന വെര്‍ച്ചല്‍ മീറ്റിംഗില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍ പറഞ്ഞു.

ജെ പി നഡ്ഡ, ബി എല്‍ സന്തോഷ്, ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. മീറ്റിംഗിന്റെ ആദ്യ ദിവസം രാഷ്ട്രീയ പ്രമേയങ്ങള്‍ അംഗീകാരത്തിനായി വെയ്ക്കുമെന്ന് ജയ്‌സ്വാള്‍ പറഞ്ഞു.

സുശാന്ത് സിംഗിന്റെ മരണത്തെ തുടര്‍ന്ന് ബീഹാറും മഹാരാഷ്ട്രയും തമ്മില്‍ നടക്കുന്ന ശീതയുദ്ധം ഫഡ്‌നാവിസ് വീക്ഷിച്ചു വരികയാണ്. ഒക്ടോബര്‍- നവംബര്‍ മാസത്തിലാണ് ബീഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന പ്രധാന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗമാണ് നടക്കുന്നത്. സംസ്ഥാനത്തെ 76 ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സന്ദേശം നല്‍കുമെന്ന് ജയ്‌സ്വാള്‍ പറഞ്ഞു.

ജെഡിയു, എല്‍ജെപി എന്നി പാര്‍ട്ടികളുമായി സംഖ്യം കൂടുതല്‍ ശക്തമാക്കുന്നതും സംബന്ധിച്ചും മീറ്റിംഗില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Latest