Connect with us

National

ഭർത്താവ് തന്നോട് വഴക്ക് കൂടുന്നില്ല; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

Published

|

Last Updated

ലക്‌നോ| ഭർത്താവിന്റെ അമിത സ്‌നേഹത്തിൽ വീർപ്പുമുട്ടി വിവാഹമോചനം നൽകണമെന്ന ആവശ്യവുമായി യുവതി കോടതിയിൽ. ഉത്തർപ്രദേശിലെ സംബാലിലെ ശരീഅത്ത് കോടതിയിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. ഭർത്താവ് തന്നെ വല്ലാതെ സ്‌നേഹിക്കുകയാണെന്നും വഴക്കിടുകയോ ദേഷ്യപ്പെടുകയോ ചെയ്യുന്നില്ലെന്നും ഇതിൽ തനിക്ക് മടുപ്പ് തോന്നുന്നുവെന്നുമാണ് യുവതിയുടെ പരാതി.

18 മാസം മുമ്പാണ് ഇവർ വിവാഹിതരാകുന്നത്. അന്നുതൊട്ടു ഭർത്താവ് സ്‌നേഹത്തോടെയല്ലാതെ പെരുമാറിയിട്ടില്ലെന്നാണ് യുവതി പറയുന്നത്. അദ്ദേഹം എന്നോട് ക്ഷോഭിക്കുകയോ ഒരുകാര്യത്തിലെങ്കിലും നിരാശപ്പെടുത്തുകയോ ചെയ്തിട്ടില്ല. പാചകം ചെയ്യാനും വീട്ടുജോലികൾ ചെയ്യാനും സഹായിക്കും. ഇത്തരമൊരു അന്തരീക്ഷത്തിൽ എനിക്കു ശ്വാസംമുട്ടുന്നു. എനിക്ക് അദ്ദേഹത്തോടു തർക്കിക്കാനും വഴക്കുകൂടാനും ആഗ്രഹമുണ്ട്. യുവതി കോടതിയിൽ പറഞ്ഞു.

മറ്റെന്തെങ്കിലും ഗുരുതരമായ ആരോപണം ഭർത്താവിനെതിരെയുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. എന്നാൽ ഭാര്യയെ താൻ ഏറെ സ്‌നേഹിക്കുന്നെന്നും അവർ എപ്പോഴും സന്തോഷവതിയായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനാൽ കേസ് അവസാനിപ്പിക്കണമെന്നും ഭർത്താവ് കോടതിയെ അറിയിച്ചു. യുവതിയുടെ ആവശ്യം ബാലിശമാണെന്നു വിലയിരുത്തി കോടതി ഹരജി തള്ളി.

തുടർന്ന് യുവതി പ്രാദേശിക ഭരണസമിതിക്കുമുന്നിൽ ആവശ്യമുന്നയിച്ചെങ്കിലും വിഷയത്തിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്ന് അവരും അറിയിച്ചു.