Connect with us

Malappuram

കരിപ്പൂർ വിമാനാപകടം:​ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു

Published

|

Last Updated

കോഴിക്കോട്​ | കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. വയനാട് തരുവണ സ്വദേശി കരിങ്ങാരി വി പി ഇബ്രാഹീം (58) ആണ് മരിച്ചത്. അപകടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് മിംസ് ആശുപത്രിയിൽ വെച്ചാണ് മരണം. ഭാര്യ: നൂര്‍ജ. മക്കള്‍: ഫായിസ്, ഫൈസല്‍, ഫൗസിയ.

ആഗസ്റ്റ് ഏഴിനായിരുന്നു കരിപ്പൂരിൽ വിമാനാപകടം നടന്നത്. ദുബൈയിൽ നിന്ന് 184 യാത്രക്കാരും ആറ് ജീവനക്കാരുമായി എത്തിയ ഐ എക്സ് 1344 എയർ ഇന്ത്യ എക്സ്പ്രസ് റൺവെയിൽ നിന്ന് തെന്നിമാറി താഴേക്ക് പതിക്കുകയായിരുന്നു. സംഭവം നടന്ന ദിവസം തന്നെ 18 പേർക്ക് ജീവൻ നഷ്ടമായിരുന്നു.

Latest