Connect with us

Covid19

മലപ്പുറം ജില്ലാ കലക്ടർക്ക് കൊവിഡ് ഭേദമായി

Published

|

Last Updated

മലപ്പുറം | മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണനും സംഘത്തിനും കൊവിഡ് ഫലം നെഗറ്റീവായി. ഈ മാസം 14നാണ് കലക്ടര്‍ക്കും സംഘത്തിനും പരിശോധനാ ഫലം പോസിറ്റീവായിരുന്നത്. തുടര്‍ന്ന് കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കൊവിഡ് കെയര്‍ പ്രത്യേക കേന്ദ്രത്തില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. തുടര്‍ന്ന് ഇന്ന് ഫലം പുറത്ത് വന്നപ്പോള്‍ നെഗറ്റീവായി.

നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്ന മലപ്പുറം എസ് പി. യു അബ്ദുല്‍ കരീമിനും രോഗമുക്തി നേടിയിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറം ഡി എം ഒ. സെക്കീനയുടെ ഫലവും നെഗറ്റീവായിരുന്നു. രോഗമുക്തരായതോടെ കലക്ടര്‍ എല്ലാവര്‍ക്കും പ്രത്യേകം നന്ദി അറിയിച്ചു.

Latest