Covid19
18 ദിവസമായി കൊവിഡ് കേസുകളുടെ എണ്ണത്തില്‍ രാജ്യത്ത് വന്‍ വര്‍ധന
ന്യൂഡല്‍ഹി| കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 69,239 പുതിയ കൊവിഡ് കേസുകള്‍. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 30,44,940 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 22,80,566 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 912 പേര്‍ മരിച്ചതോടെ ആകെ കൊവിഡ് മരണസംഖ്യ 56,706 ആയി മാറിയെന്ന് കേന്ദ്രം അറിയിച്ചു.
രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ നിരക്ക് 74.89 ശതമാനമാണ്. ബ്രസിലിനും അമേരിക്കക്കും തൊട്ടു പിന്നാലെയാണ് ഇന്ത്യയുടെ സ്ഥാനം. അതേസമയം, 206 ദിവസം കൊണ്ടാണ് ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ 30 ലക്ഷം കടന്നത്. 16 ദിവസം കൊണ്ടാണ് 20 ലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് എന്നത് ആശങ്കാജനകമാണ്. 18 ദിവസമായി കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണെന്ന് സര്‍ക്കാര്‍ പറയുന്നു.
ഒരു ലക്ഷം ജനസംഖ്യയില്‍ 74.7 പേരെ ഇന്ത്യ ഒരു ദിവസം പരിശോധന നടത്തുന്നുണ്ട്. ഒരു ലക്ഷം ജനസംഖ്യയില്‍ 14 പേരെ പരിശോധിക്കണമെന്ന ലോകരാഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദേശത്തേക്കാളും ഉയര്‍ന്ന നിരക്കിലാണ് ഇന്ത്യ പരിശോധന നടത്തുന്നതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പറയുന്നു.
ഇന്ത്യയില്‍ വെള്ളിയാഴ്ച മാത്രം 10 ലക്ഷത്തോളം പേരില്‍ പരിശോധന നടത്തി. ഏകദേശം 3.5 കോടി ജനങ്ങളില്‍ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ട്. ഞായറാഴ്ച 3,44,91,073 പേരില്‍ പരിശോധന നടത്തിയതായും സര്‍ക്കാര്‍ പറഞ്ഞു.