Ongoing News
വരുന്നു, ഭൂമിക്ക് നേരെയൊരു ഉല്‍ക്ക
ന്യൂയോര്‍ക്ക് | ഈ വര്‍ഷം അവസാനം ഒരു ഉല്‍ക്ക ഭൂമിയുടെ അടുത്തെത്തുമെന്ന് നാസ. അതേസമയം, ഇത് ഭൂമിയെ ഇടിക്കാന്‍ 0.41 ശതമാനം സാധ്യത മാത്രമാണുള്ളത്. അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തൊട്ടു തലേദിവസമാണ് 2018വിപി1 എന്ന ഉല്‍ക്ക ഭൂമിക്ക് സമീപത്തുകൂടി കടന്നുപോകുകയെന്ന് പ്രതീക്ഷിക്കുന്നത്. നവംബര്‍ രണ്ടിനാണ് യു എസ് തിരഞ്ഞെടുപ്പ്.
നാസയുടെ ജെറ്റ് പ്രൊപള്‍ഷന്‍ ലബോറട്ടറിയില്‍ നിന്നുള്ള സെന്റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്ട് സ്റ്റഡീസ് (സി എന്‍ ഇ ഒ എസ്) ആണ് ഇക്കാര്യം അറിയിച്ചത്. 12.968 ദിവസം നീണ്ടുനിന്ന 21 നിരീക്ഷണങ്ങള്‍ പ്രകാരം ഈ ഉല്‍ക്ക കാരണം ഭൂമിക്ക് നേരിട്ടുള്ള ആഘാതത്തിന്റെ സാധ്യത കുറവാണ്.
കാലിഫോര്‍ണിയയിലെ പലോമര്‍ ഒബ്‌സര്‍വേറ്ററിയിലാണ് ഈ ഉല്‍ക്ക ആദ്യമായി 2018ല്‍ കണ്ടെത്തിയത്. വലിയതോതില്‍ അപകടകാരിയായ വസ്തു അല്ലെന്ന നിലക്കാണ് ഇതിനെ പരിഗണിക്കുന്നത്. കാരണം ഇതിന്റെ വലുപ്പം 0.002 കിലോമീറ്റര്‍ (6.5 അടി) ഡയാമീറ്റര്‍ മാത്രമാണുള്ളത്.