Connect with us

Kollam

എന്തൊരു ഭാഗ്യം!; തലനാരിഴക്ക് രക്ഷപ്പെട്ട് കാല്‍നട യാത്രക്കാരന്‍

Published

|

Last Updated

കൊല്ലം | റോഡിന്റെ അരികിലൂടെ നടക്കുമ്പോള്‍ പിന്നിലൂടെ വന്ന ടെമ്പോ വാന്‍ ഇടിക്കാതെ കാൽനട യാത്രക്കാരൻ രക്ഷപ്പെട്ട വീഡിയോ ആണ് ഇപ്പോള്‍ കേരളത്തില്‍ വൈറല്‍. കൊല്ലം ചവറ തട്ടാശ്ശേരി വിജയാ ഹോട്ടലിന്റെ സി സി ടി വിയിലാണ് ഈ ദൃശ്യം പതിഞ്ഞത്. റോഡരികിലൂടെ നടക്കുമ്പോള്‍ പിന്നിലൂടെ വന്ന ടെമ്പോ ഇദ്ദേഹത്തിന്റെ ഇടതുവശത്തുകൂടി പാഞ്ഞുപോകുന്നതാണ് ദൃശ്യങ്ങളില്‍. വാഹനം തൊട്ടടുത്തൂകൂടി കടന്നുപോയിട്ടും ഇദ്ദേഹം അതറിഞ്ഞിരുന്നില്ല.

വാഹനം കുറച്ചുകൂടി മുന്നോട്ടുപോയി വീണ്ടും റോഡിലേക്ക് കയറിയപ്പോഴാണ് തന്റെ അരികിലൂടെയാണ് വാഹനം കടന്നുപോയത് എന്ന് അദ്ദേഹം അറിഞ്ഞത്. തുടര്‍ന്ന് ഞെട്ടിത്തരിക്കുകയും ഭയത്തോടെ ചുറ്റും നോക്കുകയും പരിഭ്രാന്തിയോടെ പിന്നോട്ട് പോകുകയുമായിരുന്നു ഇദ്ദേഹം.

റോഡിലേക്ക് കയറിയ വാഹനം പിന്നീട് സാധാരണ പോലെ പോകുകയും ചെയ്തു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം വാഹനത്തില്‍ റോഡില്‍ നിന്ന് അരികിലേക്ക് ഇറങ്ങിയതെന്നാണ് സംശയം. വീഡിയോ കാണാം:

nbsp;

Latest